ദുല്‍ഖറിന്റെ ചുപ്ന് എ സര്‍ട്ടിഫിക്കറ്റ്

By santhisenanhs.20 09 2022

imran-azhar

 

ദുൽഖർ ചിത്രം ചുപ് : റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ് നായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സെപ്‍റ്റംബര്‍ 23ന് ആണ് റിലീസ് ചെയ്യുക. ഇപ്പോഴിതാ സെൻസര്‍ പൂര്‍ത്തിയായതിന്റെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

 

പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കുന്നത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 15 മിനുട്ടും 31 സെക്കൻഡുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം

 

വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. എഡിറ്റിംഗ് നയന്‍ എച്ച് കെ ഭദ്ര. സംവിധായകനൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്ദീപ് ഷറദ് റവാഡെ, സൌണ്ട് ഡിസൈനിംഗ് ദേബഷിഷ് മിശ്ര, വരികള്‍ സ്വാനന്ദ് കിര്‍കിറെ, വസ്ത്രാലങ്കാരം അയ്ഷ മര്‍ച്ചന്‍റ്, സംഘട്ടനം വിക്രം ദഹിയ. ഗൗരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

OTHER SECTIONS