By santhisenanhs.24 09 2022
ദുൽഖർ സൽമാനെ നായകനാക്കി ആർ ബാൽക്കി സംവിധാനം ചെയ്ത ചുപ് മികച്ച പ്രേക്ഷക, നിരൂപക പ്രശംസ നേടി വിജയ പ്രദർശനം തുടരുകയാണ്. സെപ്തംബർ 23 ന് റിലീസ് ചെയ്ത ചിത്രം മോശം വിമർശനങ്ങളും നിഷേധാത്മക അവലോകനങ്ങളും അനുഭവിക്കുന്ന ഒരു കലാകാരന്റെ വേദനയാണ് ചിത്രീകരിക്കുന്നത്.
ബോക്സ് ഓഫീസ് ഇന്ത്യ റിപ്പോർട്ട് പ്രകാരം മൾട്ടിപ്ലക്സുകളിൽ മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ആദ്യ ദിവസം ബോക്സ് ഓഫീസിൽ ഏകദേശം 2-2.5 കോടി രൂപ നേടിയേക്കാം എന്നാണ് റിപ്പോർട്ട് .
ഡോ. ജയന്തിലാല്‍ ഗാഡ ആണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്പില് എത്തിക്കുന്നത്. പെന്‍ മരുതര്‍ ആണ് ചിത്രം അഖിലേന്ത്യാതലത്തില്‍ വിതരണം ചെയ്യുന്നത്. ഛായാഗ്രാഹകന്‍ വിശാല്‍ സിന്‍ഹ, സംഗീത സംവിധായകരായ അമിത് ത്രിവേദി, സ്നേഹ ഖാന്‍വില്‍ക്കര്‍, അമന് പന്ത് എന്നിവര്‍ സംഘത്തിലുണ്ട്. പ്രണബ് കപാഡിയയും അനിരുദ്ധ് ശര്‍മ്മയും ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളാണ്. സണ്ണി ഡിയോൾ, പൂജാ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവരും അഭിനയിക്കുന്ന ചിത്രത്തിന് ബോക്സ് ഓഫീസിൽ മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്