പ്രശസ്ത സീരിയല്‍ താരം ദീപേഷ് ഭാന്‍ അന്തരിച്ചു

By SM.23 07 2022

imran-azhar

 


മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടന്‍ ദീപേഷ് ഭാന്‍ ഇന്ന് രാവിലെ അന്തരിച്ചു. 41 വയസ്സായിരുന്നു. രാവിലെ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പെച്ചിങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ബാബിജി ഘര്‍ പര്‍ ഹേ എന്ന ജനപ്രിയ സീരിയലിലെ മല്‍ഖാന്‍ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ ദീപേഷ് നിരവധി ഹാസ്യവേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ സഹതാരങ്ങളും മറ്റ് പ്രമുഖരും അനുശോചിച്ചു.

 

OTHER SECTIONS