By SM.27 09 2022
ശാരീരീകാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബോളിവുഡ് നടി ദീപിക പദുക്കോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ താരത്തെ പ്രവേശിപ്പിച്ചത്.
എന്നാല്‍ താരത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവന്നിട്ടില്ല. നിരവധി പരിശോധനകള്‍ക്ക് വിധേയമായതായാണ് റിപ്പോര്‍ട്ടുകള്‍. ചികിത്സക്കുശേഷം ദീപിക പദുക്കോണ്‍ ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണ്.
ഇക്കഴിഞ്ഞ ജൂണില്‍ പ്രഭാസിനൊപ്പം ഹൈദരാബാദില്‍ പ്രോജക്ട് കെയുടെ ചിത്രീകരണത്തിനിടെ ഹൃദയമിടിപ്പില്‍ വ്യത്യാസമുള്ളതായി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധനക്കായി കാമിനേനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഷാരൂഖ് ഖാനൊപ്പം പത്താനാണ് ദീപിക പദുക്കോണിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചിത്രത്തില്‍ ജോണ്‍ എബ്രഹാമും പ്രധാന വേഷത്തിലെത്തുന്നു. സിദ്ധാര്‍ത്ഥ് ആനന്ദിന്റെ സംവിധാനത്തില്‍ ഇറങ്ങുന്ന ചിത്രം ജനുവരി 25ന് തിയേറ്ററുകളിലെത്തും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് റിലീസ്.