തനിക്കെതിരായ ലൈംഗികാരോപണത്തില്‍ പ്രതികരണവുമായി സംവിധായകന്‍ സീനു രാമസ്വാമി

By web desk.24 11 2023

imran-azhar

 

ചെന്നൈ: സംവിധായകന്‍ സീനു രാമസ്വാമിക്കെതിരെ തമിഴ് നടി മനീഷ യാദവ് നടത്തിയ ലൈംഗികാരോപണത്തില്‍ പ്രതികരിച്ച് സീനു. സീനു മനീഷയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഒരു തമിഴ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മനീഷ യാദവ് സംഭവത്തെകുറിച്ച് വെളിപ്പെടുത്തിയതിന്റെ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് അവകാശപ്പെട്ടാണ് ഓണ്‍ലൈന്‍ ചാനല്‍ വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ സംവിധായകന്‍ ഈ വാര്‍ത്ത നിഷേധിക്കുകയും ചെയ്തു.

 


'അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല, വാര്‍ത്ത തെറ്റാണ്. 'ഒരു കുപ്പൈ കതൈ' എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടിയില്‍ നടി എനിക്ക് നന്ദി പറഞ്ഞിരുന്നു. ഞാന്‍ അവരെ ലൈംഗികമായി ഉപദ്രവിച്ചുവെങ്കില്‍ പരസ്യമായി നന്ദി പറയേണ്ട ആവശ്യമെന്താണ്'; എന്ന് സംവിധായകന്‍ ഒരഭിമുഖത്തില്‍ പ്രതികരിച്ചു.

 


സീനുവിന്റെ 'ഇടം പൊരുള്‍ യേവല്‍' എന്ന ചിത്രത്തിലെ നായികയാണ് മനീഷ യാദവ്. 'വാഴക്കു എന്‍ 18/9', 'ആദലാല്‍ കാതല്‍ സെയ്വീര്‍', 'തൃഷ ഇല്ലാന നയന്‍താര' തുടങ്ങിയ ചിത്രത്തിലൂടെ ശ്രദ്ധേയമായ താരമാണ് മനീഷ യാദവ്.

 

വിജയ് സേതുപതി, ഗായത്രി എന്നിവര്‍ പ്രധാന താരങ്ങളായ 'മാമനിതന്‍' സീനു രാമസാമിയുടെ ശ്രദ്ധേയ ചിത്രമാണ്. 'ഇടിമുഴക്കം' ആണ് റിലീസിനായി കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ മറ്റൊരു ചിത്രം. ഈ ചിത്രത്തില്‍ ജി വി പ്രകാശ് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'ഇടം പൊരുള്‍ യാവല്‍' എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുകയാണ്.

 

 

 

OTHER SECTIONS