നാനിയുടെ ദസ്‌റയുടെ ടീസര്‍ പുറത്തിറക്കി ദുല്‍ഖര്‍ സല്‍മാന്‍

By parvathyanoop.30 01 2023

imran-azhar

 

 സാര്‍വത്രിക ആകര്‍ഷണീയതയുള്ള സിനിമകള്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ തകര്‍ക്കുന്നു.അത് കൈകാര്യം ചെയ്യുന്ന വിഷയം വലിയൊരു വിഭാഗം പ്രേക്ഷകരുമായി ബന്ധിപ്പിക്കുന്നുവെങ്കില്‍, സിനിമ ഒരു പാന്‍ ഇന്ത്യന്‍ സിനിമയായി അംഗീകരിക്കപ്പെടും.

 

നാച്ചുറല്‍ സ്റ്റാര്‍ നാനി നായകനാകുന്ന ദസറ എന്ന ചിത്രം അത്തരം വേരോട്ടമുള്ള ചിത്രമാണ്, ഇപ്പോള്‍ പുറത്തുവന്ന ചിത്രത്തിന്റെ ടീസറും അത് തന്നെയാണ് സൂചിപ്പിക്കുന്നത്. എസ്എസ് രാജമൗലി, ഷാഹിദ് കപൂര്‍, ധനുഷ്, ദുല്‍ഖര്‍ സല്‍മാന്‍, രക്ഷിത് ഷെട്ടി എന്നിവര്‍ ചേര്‍ന്ന് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി.

 

തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ അടയാളപ്പെടുത്തുന്ന ഉത്സവം ദസറ ഇന്ത്യയിലുടനീളം ആഘോഷിക്കപ്പെടുന്നതാണ്. രാവണന്റെ പ്രതിമകള്‍ കത്തിക്കുന്നതും തിന്മയുടെ മേല്‍ നന്മയുടെ വിജയമാണ് ദസറ ചിത്രീകരിക്കുന്നത്.

 

ടീസര്‍ നോക്കുമ്പോള്‍, ഉള്ളടക്കം യഥാര്‍ത്ഥവും രാജ്യത്തുടനീളമുള്ള പ്രേക്ഷകരെ ആകര്‍ഷിക്കുന്നതുമാണ്.അഭിനേതാക്കളുടെ മേക്ക് ഓവര്‍ മുതല്‍ കല്‍ക്കരി ഖനികളില്‍ ജോലി ചെയ്യുന്നവരുടെ ലോകം കാണിക്കുന്നത് വരെ അവര്‍ പിന്തുടരുന്ന ആചാരങ്ങള്‍ വരെ ദസറയുടെ ടീസര്‍ ഒരു പുതിയ അനുഭവം നല്‍കുന്നു.

 

ആദ്യ ഫ്രെയിം തന്നെ ധരണി (നാനി) ഒരു കൂറ്റന്‍ രാവണ പ്രതിമയുടെ മുന്നില്‍ നില്‍ക്കുന്നതായി കാണിക്കുന്നത്. തെലങ്കാനയിലെ ഗോദാവരിക്കാനി അയല്‍പക്കത്ത് സ്ഥിതി ചെയ്യുന്ന വീര്‍ലപ്പള്ളി ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതം ആണ് ടീസറില്‍ കാണിക്കുന്നത്.

 

ശ്രീകാന്ത് ഒഡേലയുടെ കരിയറിലെ തന്നെ മികച്ച ചിത്രമായിരിക്കും ദസ്‌റ എന്നാണ് ടീസര്‍ നല്‍കുന്ന സൂചനകള്‍.ആരാധകരെയും പ്രേക്ഷകരെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്ന നാനിയുടെ അതിഗംഭീര പ്രകടനം തന്നെയാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം.

 

അദ്ദേഹത്തിന്റെ കഥാപാത്രരൂപീകരണം, സംഭാഷണങ്ങള്‍, പെരുമാറ്റരീതികള്‍, ശരീരഭാഷ എന്നിവ പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിക്കുന്നുണ്ട്. ഷൈന്‍ ടോം ചാക്കോയും സായ് കുമാറും നെഗറ്റീവ് ഷേഡുള്ള വേഷങ്ങളില്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു.

 

കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത്. ദസറ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ മാര്‍ച്ച് 30 ന് ഒരേ സമയം റിലീസ് ചെയ്യും.അഭിനേതാക്കള്‍: നാനി, കീര്‍ത്തി സുരേഷ്, ധീക്ഷിത് ഷെട്ടി, സമുദ്രക്കനി, സായ് കുമാര്‍, സറീന വഹാബ്.

 


സംവിധാനം : ശ്രീകാന്ത് ഒഡെല,നിര്‍മ്മാണം: സുധാകര്‍ ചെറുകൂരി,പ്രൊഡക്ഷന്‍ ബാനര്‍: ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസ്,ഛായാഗ്രഹണം ഡയറക്ടര്‍: സത്യന്‍ സൂര്യന്‍ isc,സംഗീതം: സന്തോഷ് നാരായണന്‍,എഡിറ്റര്‍: നവീന്‍ നൂലി,പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാഷ് കൊല്ലം,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വിജയ് ചഗന്തി,സംഘട്ടനം : റിയല്‍ സതീഷ്, അന്‍ബരിവ്,പിആര്‍ഒ: ശബരി.

 

OTHER SECTIONS