സ്വതന്ത്രമായും സുരക്ഷിതമായുമിരിക്കാന്‍ ഇസ്രായേല്‍ അര്‍ഹിക്കുന്നു; ഇസ്രായേല്‍ - പാലസ്തീന്‍ സംഘര്‍ഷത്തില്‍ പ്രതികരണവുമായി ഗാല്‍ ഗഡോട്ട്

By Aswany mohan k.14 05 2021

imran-azhar

 

 

 

ജറുസലേം: ഇസ്രായേല്‍ പാലസ്തീന്‍ സംഘര്‍ഷത്തില്‍ പ്രതികരണവുമായി പ്രശസ്ത ഹോളിവുഡ് നടി ഗാല്‍ ഗഡോട്ട്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ രാജ്യത്തെക്കുറിച്ചും കുടുംബം, സുഹൃത്തുക്കൾ, ജനങ്ങളെക്കുറിച്ചും ആകുലപ്പെടുന്നുവെന്ന് ഗാല്‍ ഗഡോട്ട് കുറിച്ചു.

 

ഇസ്രായേല്‍ സ്വദേശിയായ ഗാല്‍ ഗഡോട്ട് 'വണ്ടര്‍ വുമണ്‍' എന്ന ചിത്രത്തിലൂടെയാണ് ലോകപ്രശസ്തയാകുന്നത്. ഫാസ്റ്റ് ആന്റ് ഫ്യൂരിയസ്, ഡേ ആന്റ് നൈറ്റ്, ജസ്റ്റിസ് ലീഗ് തുടങ്ങിയവയാണ് മറ്റു ശ്രദ്ധേയ ചിത്രങ്ങള്‍.

 

 

'ഹൃദയം തകരുന്നു, എന്റെ രാജ്യം യുദ്ധത്തിലാണ്. എന്റെ കുടുംബത്തെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചും ജനങ്ങളെക്കുറിച്ചും ആകുലതയുണ്ട്. സ്വതന്ത്രമായും സുരക്ഷിതമായുമിരിക്കാന്‍ ഇസ്രായേല്‍ അര്‍ഹിക്കുന്നു.

 

ഞങ്ങളുടെ അയല്‍വാസികളുമതെ. സംഘര്‍ഷത്തില്‍ ഇരയായവര്‍ക്കും കുടുംബത്തിനും എന്റെ പ്രാര്‍ഥനകള്‍. ഈ ശത്രുത എന്നന്നേക്കുമായി അവസാനിക്കാനും പ്രാര്‍ഥിക്കുന്നു. ഇത് പരിഹരിക്കാന്‍ നേതാക്കന്‍മാര്‍ പോംവഴി കണ്ടെത്തുമെന്നും സമാധാനത്തോടെ ഇനിയുള്ള ദിനങ്ങളില്‍ ജീവിക്കാന്‍ സാധിക്കുമെന്ന് കരുതുന്നതായും' ഗാല്‍ ഗഡോട്ട് കുറിച്ചു.

 

 

സമൂഹമാധ്യമങ്ങളിൽ പെട്ടന്ന് തന്നെ ചർച്ചയായ നടിയുടെ പ്രതികരണത്തെ പിന്തുണച്ചും വിമര്‍ശിച്ചും ഒട്ടനവധിപേര്‍ രംഗത്ത് വന്നു. ഇസ്രായേല്‍ മാത്രമല്ല പാലസ്തീനും യുദ്ധത്തിലാണെന്നും അത് മറക്കരുതെന്നും വിമര്‍ശകര്‍ പറയുന്നു.

 

 

OTHER SECTIONS