By santhisenanhs.22 05 2022
ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ മിസ്റ്ററി ത്രില്ലർ ചിത്രം 12th മാന് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരുടെ ഇടയിൽ നിന്ന് വരുന്നതും. ഇപ്പോഴിതാ 12ത് മാനിലെ ഒരു സീനിലെ മോഹൻലാൽ കയ്യൊപ്പിനെ പറ്റി മനസ് തുറക്കുകയാണ് ജീത്തു ജോസഫ്.
ചിത്രത്തിൽ നന്ദുവും മോഹൻലാലും ഉള്ള ഒരു രംഗത്തിൽ മോഹൻലാൽ കാണിച്ച ഒരു ഗോഷ്ടിയെ കുറിച്ചാണ് ജീത്തു ജോസഫ് പറയുന്നത്. ചിത്രത്തിലെ പ്രസ്തുത സീൻ കേട്ടപ്പോൾ ലാലേട്ടൻ തന്നെയായിരുന്ന ഇങ്ങനെ ഒരു നിർദേശം മുന്നോട്ട് വെച്ചതെന്നം ജീത്തു പറഞ്ഞു.
മുൻപും മോഹൻലാൽ സ്‌പോട്ട് മാജിക്കിന് ജിത്തു ജോസഫ് സാക്ഷി ആയിട്ടുണ്ട്. ദൃശ്യം 2 വിൽ ജോർജ് കുട്ടി പിടിക്കപ്പെട്ടു എന്ന് മനസിലാകുന്ന സീനിൽ എന്ത് എക്സ്‌പ്രെഷനാണ് ഇടേണ്ടത് എന്ന് സീൻ എഴുതിയപ്പോഴോ സീൻ പറഞ്ഞു കൊടുമ്പോഴോ തനിക്ക് അറിയില്ലായിരുന്നെന്നും എന്നാൽ തന്നെപ്പോലും അത്ഭതപ്പെടത്തുന്ന രീതിയിൽ ആ സീൻ മോഹൻലാൽ കൈകാര്യം ചെയ്തുവെന്നായിരുന്നു ജീത്തു പറഞ്ഞത്.
പൊലീസ് സ്റ്റേഷൻ കുഴിക്കുന്നുണ്ടെന്നും ജോർജുകുട്ടിച്ചായൻ ഡെഡ് ബോഡി അവിടെയാണോ എന്ന് കുഴിച്ചിട്ടതുമെന്നും ഒരാൾ ഓടി വന്ന് പറയുന്ന സീനായിരുന്നു അത്. ലാൽ എന്ത് എക്‌സ്പ്രഷനാണ് അവിടെ ഇടാൻ പോകുന്നത് എന്ന് ഞാൻ കാത്തിരിക്കകയായിരുന്നു. സീൻ എടുക്കുമ്പോൾ തന്നെ അമ്പരപ്പിക്കുന്ന രീതിയിൽ മോഹൻലാൽ അത് അഭിനയിച്ചു, എന്നായിരുന്നു ജീത്തു ജോസഫ് പറഞ്ഞത്.