കിരീടി റെഡ്ഡി നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ജൂനിയര്‍

By parvathyanoop.01 10 2022

imran-azhar

 

ഗാലി ജനാര്‍ദ്ദന റെഡ്ഡിയുടെ മകന്‍ കിരീടി സാന്‍ഡല്‍വുഡിലേക്ക് അരങ്ങേറ്റം കുറിക്കുവാന്‍ ഒരുങ്ങുകയാണ്. പാന്‍ ഇന്ത്യന്‍ റിലീസായി ഒരുങ്ങുന്ന ചിത്രത്തിന് ജൂനിയര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.ചിത്രത്തിന്റെ പ്രഖ്യാപന വേളയില്‍ എസ്.എസ് രാജമൗലി കിരീടിയുടെ കഠിനാധ്വാനത്തെയും അര്‍പ്പണ മനോഭാവത്തെയും അഭിനന്ദിച്ചിരുന്നു.


കിരീടിയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നതിനായി അവതരിപ്പിച്ച ടീസറും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. യുവത്വവും ഊര്‍ജ്ജസ്വലതയും നിറഞ്ഞ താരം തന്റെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ്. രാധാകൃഷ്ണ റെഡ്ഡി സംവിധാനം ചെയ്യുന്ന ജൂനിയര്‍ നിര്‍മ്മിക്കുന്നത് പ്രശസ്ത തെലുങ്ക് പ്രൊഡക്ഷന്‍ ഹൗസായ 'വാരാഹി ഫിലിം പ്രൊഡക്ഷന്‍സ്' ആണ്.

 

വാരാഹി പ്രൊഡക്ഷന്‍ ഹൗസിന്റെ പതിനഞ്ചാമത്തെ ചിത്രം കൂടിയാണിത്, വമ്പന്‍ ബഡ്ജറ്റില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ നാല് ഭാഷകളില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലൂടെ കിരീടി ഒരേസമയം നാല് ഭാഷകളില്‍ നായകനായി അരങ്ങേറ്റം കുറിക്കുകയാണ്.വി.രവിചന്ദ്രന്‍, ജെനീലിയ റിതേഷ് ദേശ് മുഖ്, ശ്രീലീല തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

 

താരത്തിന്റെ ജന്‍മദിന ദിവസമായ ഇന്നാണ് സിനിമയുടെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്.റോക്ക് സ്റ്റാര്‍ ദേവി ശ്രീ പ്രസാദിന്റെ സംഗീതം, ഐ ഓഫ് ബാഹുബലി മൂവി കെ സെന്തില്‍ കുമാര്‍ ഛായാഗ്രഹണം, രവീന്ദറിന്റെ കലാസംവിധാനം, ഇന്ത്യയിലെ മുന്‍നിര സ്റ്റണ്ട് സംവിധായകന്‍ പീറ്റര്‍ ഹെയ്ന്റെ ആക്ഷന്‍ തുടങ്ങിയവരും ചിത്രത്തിന്റെ അണിയറയിലുണ്ട്. പി.ആര്‍.ഒ ശബരി

 

 

 

OTHER SECTIONS