കോവിഡ്: സിനിമാ മേഖലയിലെ തൊഴിലാളികൾക്ക് സഹായഹസ്തവുമായി യഷ്; ചിലവഴിച്ചത് ഒന്നരകോടിയോളം രൂപ

By Aswany mohan k.02 06 2021

imran-azhar 

 

കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ പ്രതിസന്ധിയിലായ കന്നട സിനിമ മേഖലയിലെ തൊഴിലാളികൾക്ക് സാമ്പത്തിക സഹായവുമായി നടൻ യഷ്. ഇതിനായി താരം ചിലവാക്കിയത് ഒന്നരകോടിയോളം രൂപ.

 


കന്നട സിനിമ മേഖലയിലെ 21 വിഭാഗങ്ങളിലെ മൂവായിരത്തോളം അംഗങ്ങൾക്ക് 5000 രൂപ വീതമാണ് സംഭാവനയായി യഷ് വിതരണം ചെയ്തത്.

 

എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് നേരിട്ട് പണം എത്തിക്കുകയായിരുന്നു. ഈ സഹായം പ്രശ്‌നങ്ങൾക്കൊന്നും പരിഹാരമല്ലെങ്കിലും പ്രതീക്ഷയുടെ കിരണമായി കാണണമെന്നും യഷ് ട്വിറ്ററിൽ പങ്കുവച്ച ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

 

സിനിമാ പ്രേമികളെ ഒന്നടങ്കം ആവേശം കൊള്ളിച്ച കെജിഎഫ് 2 ആണ് യാഷിന്റെ വരാനിരിക്കുന്ന പുതിയ ചിത്രം. ഈ വർഷം തന്നെ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.

 

 

OTHER SECTIONS