പ്രേക്ഷകരുടെ ഇഷ്ട്ടം ഏറ്റുവാങ്ങി ചാൾസ് എന്റർപ്രൈസസിലെ കാലം പാഞ്ഞേ...

By Web Desk.04 04 2023

imran-azhar

സോഷ്യൽ മീഡിയ ഏറ്റെടുത്ത് ചാൾസ് എന്റർപ്രൈസസിലെ രണ്ടാമത്തെ ഗാനവും ചാൾസ് എന്റർപ്രൈസസിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ജോയ് മ്യൂസിക് യൂട്യുബ് ചാനൽ വഴിയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഉർവ്വശി, ബാലു വർഗ്ഗീസ് തുടങ്ങിയതാരങ്ങളാണ് ഈ ഗാന രംഗത്തുള്ളത്. കാലം പാഞ്ഞേ.. എന്നു തുടങ്ങുന്ന പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത് അർജ്ജുൻ മേനോനാണ്. സംഗീതം സുബ്രഹ്മണ്യൻ കെ വി യും നിർവ്വഹിച്ചിരിക്കുന്നു.

റാപ്പും വോക്കൽസും ഇമ്പാച്ചിയുടെതാണ് അഡീഷണൽ വോക്കൽസ് പവിത്ര സി വി നൽകിയിരിക്കുന്നു. അശോക് പൊന്നപ്പനാണ് ഈ പാട്ട് പ്രോഗ്രാം ചെയ്ത് ഒരുക്കിയിരിക്കുന്നത്. കിരൺ ലാൽ പാട്ട് മിക്സ് മാസ്റ്റർ ചെയ്തിരിക്കുന്നു. നേരത്തെ ചാൾസ്എന്റർപ്രൈസസിന്റെതായി പുറത്തു വന്ന പാട്ടും ടീസറും പോസ്റ്ററുകളുമെല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു.

നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് ഈ സിനിമയുടെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഉർവ്വശി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പാ.രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി മലയാള സിനിമയിൽ അഭിനേതാവായി എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. രസകരമായ നർമ്മ മുഹൂർത്തങ്ങളിലൂടെ മുന്നേറുന്ന ഒരു ഫാമിലി മിസ്റ്ററി ഡ്രാമയാണ് ഈ സിനിമ എന്നത് നേരത്തെ പ്രേക്ഷകരിലേക്ക് എത്തിയ ടീസറിൽ നിന്ന് വ്യക്തമായിരുന്നു.

ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ Dr. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൽ ഉര്‍വ്വശിക്കും കലൈയരസനും പുറമേ ബാലുവര്‍ഗീസ്, ഗുരു സോമസുന്ദരം, , അഭിജശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി,സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും മറ്റ് പ്രധാന  കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സഹനിര്‍മ്മാണം പ്രദീപ് മേനോന്‍, അനൂപ് രാജ് ഛായാഗ്രഹണം -സ്വരൂപ് ഫിലിപ്പ്, കലാസംവിധാനം - മനു ജഗദ്,  സംഗീതം - സുബ്രഹ്മണ്യന്‍ കെ വി ഗാനരചന -അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി, സുഭാഷ് ലളിതസുബ്രഹ്മണ്യൻ എന്നിവര്‍ നിർവ്വഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം - അശോക് പൊന്നപ്പൻ  എഡിറ്റിംഗ് -അച്ചു വിജയന്‍, നിര്‍മ്മാണ നിര്‍വ്വഹണം -ദീപക് പരമേശ്വരന്‍, വസ്ത്രാലങ്കാരം - അരവിന്ദ് കെ ആര്‍ മേക്കപ്പ് - സുരേഷ്, പി ആർ ഒ- വൈശാഖ് സി വടക്കേവീട്. ചിത്രം ജോയ് മൂവി പ്രൊഡക്ഷൻസ് മെയ് മാസത്തിൽ പ്രദർശനത്തിനെത്തിക്കും.

OTHER SECTIONS