എനിക്ക് എല്ലാ കാര്യങ്ങളിലും ഇന്‍സെക്യൂരിറ്റിയുണ്ട്: കല്യാണി പ്രിയദര്‍ശന്‍

By santhisenanhs.05 08 2022

imran-azhar

 

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് കല്യാണി പ്രിയദർശന്റെ അഭിമുഖമാണ്. ബീപാത്തുവും താനും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് കല്ല്യാണി പ്രിയദർശൻ. തല്ലുമാലയുടെ പ്രെമോഷൻ്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് കല്ല്യാണി തല്ലുമാലയിലെ ബീപാത്തുവും താനും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് തുറന്ന് പറഞ്ഞത്.

 

യഥാർത്ഥ ജീവിതത്തിൽ ജാഡയുള്ള ഒരാളേയല്ല താൻ. സെറ്റിൽ ആദ്യത്തെ ദിവസങ്ങളിലൊക്കെ ജാഡയിടാൻ താൻ ശരിക്കും കഷ്ടപ്പെട്ടിരുന്നു, ഇനിയും ജാഡയിടൂ എന്ന് സംവിധായകൻ ഖാലിദ് റഹ്മാൻ ഇങ്ങോട്ടുവന്ന് പറഞ്ഞതിൽ പിന്നെയാണ് താൻ അത് ചെയ്യാൻ ശ്രമിച്ച് തുടങ്ങിയതെന്നും അവർ പറഞ്ഞു.

 

എന്നിട്ടും താൻ അവസാനം ഇതിൽ കൂടുതൽ ജാഡ എന്നെക്കൊണ്ട് പറ്റില്ലെന്ന് പറയുക വരെയുണ്ടായിയെന്നും കല്ല്യാണി പറഞ്ഞു. നടിയാവാതെ വ്ളോഗർ ആയിരുന്നെങ്കിൽ ചാനലിന് കോഫി വിത്ത് കല്ല്യാണി എന്ന് പേരിട്ടേനെയെന്നും കല്യാണി പറഞ്ഞു. എന്നിൽ എന്താണ് ഏറ്റവും കൂടുതൽ ഇഷ്ടമുള്ളത് എന്ന് ചോദിച്ചാൽ തന്റെ ചിരിയാണെന്ന് താൻ മറുപടി പറയും.

 

തനിക്ക് എല്ലാ കാര്യത്തിലും ഇന്‍ സെക്യൂരിറ്റിയുണ്ടെന്നും പക്ഷെ തന്റെ ചിരി ഭയങ്കര ജെനുവിനാണെന്നെനിക്കറിയാം. അതുകൊണ്ട് തന്നെ ചിരി തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും കല്ല്യാണി പറയുന്നു.

 

ടോവിനോ തോമസിനേയും കല്യാണിയേയും പ്രധാനകഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന തല്ലുമാല ഈ മാസം 12-നാണ് റിലീസ് ചെയ്യുന്നത്. മുഹ്‌സിൻ പരാരിയും, അഷ്‌റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. വിതരണം സെൻട്രൽ പിക്ചേർസ്‌.

 

ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ‌ വിഷ്ണു വിജയ് ഈണമിട്ട രണ്ട് ഗാനങ്ങൾ നേരത്തേതന്നെ ശ്രദ്ധയാകർഷിച്ചിരുന്നു. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകൻ. ഷോബി പോൾരാജ് കൊറിയോഫിയും സുപ്രീം സുന്ദർ സംഘട്ടന സംവിധാനവും നിർവഹിക്കുന്നു.OTHER SECTIONS