By Shyma Mohan.17 11 2022
ബ്ലോക്ബസ്റ്റര്‍ ചിത്രം വിക്രത്തിനു ശേഷം കമല്‍ഹാസനും വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുന്നു. കമല്‍ഹാസനെ കേന്ദ്ര കഥാപാത്രമാക്കി എച്ച്.വിനോദിന്റെ സംവിധാനത്തിലിറങ്ങുന്ന ചിത്രത്തില്‍ വിജയ് സേതുപതി ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കെഎച്ച് 233' എന്ന് താല്‍ക്കാലിക പേര് നല്‍കിയിരിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്തവര്‍ഷം ആരംഭിക്കും. വിക്രമില്‍ കമല്‍ ഹാസന്റെ പ്രതിനായകനായാണ് വിജയ് എത്തിയത്. വിക്രമില്‍ വിജയ് സേതുപതി അവതരിപ്പിച്ച വില്ലന്‍ കഥാപാത്രം ഏറെ കയ്യടി നേടിയിരുന്നു. ലഹരി കടത്തുകാരനായ സന്താനം എന്ന കഥാപാത്രമായാണ് വിജയ് സേതുപതി വിക്രമില്‍ എത്തിയത്. എന്നാല്‍ പുതിയ ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വീണ്ടും കമല്‍ഹാസന്റെ ശക്തനായ പ്രതിനായകനാകുമോ വിജയ് എന്നറിയാനുള്ള കാത്തരിപ്പിലാണ് ആരാധകരും.
ഇരുവരും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായിരിക്കുമെന്നാണ് വിവരം. ചിത്രത്തിന്റെ തിരക്കഥയുടെ പണിപ്പുരയിലാണ് സംവിധായകന്. രാജ്കമല് ഫിലിംസിന്റെ ബാനറില്‍ കമല്‍ ഹാസനാണ് ചിത്രം നിര്‍മ്മിക്കുന്നത്.