By santhisenanhs.04 09 2022
കങ്കണയും പ്രഭാസും തമ്മില്‍ നടന്ന വഴക്കിനെ കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും സജീവമാണ്. നടിയുടെ അഭിമുഖം വീണ്ടും പ്രചരിച്ചതോടെ ഈ കഥ വീണ്ടും ആരാധകരുടെ ഇടയിൽ ചര്‍ച്ചയാവുകയാണ്.
2009ല്‍ റിലീസ് ചെയ്ത ഏക് നിരഞ്ജന്‍ എന്ന സിനിമയിലാണ് കങ്കണയും പ്രഭാസും ഒന്നിച്ച് അഭിനയിച്ചത്. സിനിമയുടെ ഷൂട്ടിംഗ് സ്വിറ്റ്സര്‍ലാന്‍ഡില്‍ നടക്കുമ്പോഴായിരുന്നു പ്രഭാസവും കങ്കണയും തമ്മില്‍ വഴക്ക് കൂടുന്നത്. അതിന്റെ കാരണം എന്താണെന്നുള്ളത് വ്യക്തമല്ലെങ്കിലും താരങ്ങള്‍ക്കിടയില്‍ വലിയ പ്രശ്നം ഉടലെടുത്തിരുന്നു. എന്നാല്‍ പിന്നീട് പ്രഭാസിനെ പുകഴ്ത്തിക്കൊണ്ട് കങ്കണ രംഗത്തെത്തിയതോടെ ഇരു താരങ്ങളും തമ്മില്‍ പ്രശ്‌നമില്ലെന്ന് വ്യക്തമായി.
പ്രഭാസ് നന്നായി വളര്‍ന്ന് വന്നത് കണ്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നുന്നു. ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച സമയത്ത് പരസ്പരം വഴക്കിട്ടിരുന്നു. തമ്മില്‍ സംസാരിക്കുന്നത് പോലും നിര്‍ത്തുന്ന തരത്തില്‍ വലിയ വഴക്ക് ഉണ്ടായത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നുണ്ട്. പിന്നെ ബാഹുബലി കണ്ടപ്പോള്‍ അതിശയം തോന്നി. അദ്ദേഹത്തിന്റെ ഈ നേട്ടത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. അദ്ദേഹത്തിനും അങ്ങനെ തന്നെയായിരിക്കും തോന്നിയതെന്ന് എനിക്ക് ഉറപ്പുണ്ട് എന്നാണ് കങ്കണ പറഞ്ഞത്.