By Shyma Mohan.14 11 2022
നടന് കാര്‍ത്തിയുടെ ഫെയ്സ്ബുക്ക് പേജ് അജ്ഞാതര്‍ ഹാക്ക് ചെയ്തു. തിങ്കളാഴ്ചയാണ് സംഭവം. കാര്‍ത്തി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. മണിക്കൂറുകള്‍ക്കുശേഷം പേജ് തിരിച്ചെടുത്തു.
കാര്‍ത്തി എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്താണ് ഹാക്ക് ചെയ്തത്. ലൈവ് വീഡിയോ ആണ് ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടത്. ഗെയിം എന്ന് തോന്നിക്കുന്ന മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ. കാര്‍ത്തി ലൈവ് സ്ട്രീമിംഗിലെത്തിയെന്ന് തെറ്റിദ്ധരിച്ച് നിരവധി പേര് വീഡീയോക്ക് താഴെ കമന്റുമായി എത്തി. ഇതിന് പിന്നാലെ തന്റെ പേജ് ഹാക്ക് ചെയ്യപ്പെട്ടതായി അറിയിച്ച് കാര്‍ത്തി രംഗത്തെത്തി.