രാമ സേതു: അക്ഷയ് കുമാര്‍ നിയമക്കുരുക്കില്‍

By SM.29 07 2022

imran-azhar

 


അക്ഷയ് കുമാര്‍ നായകനായി ഇറങ്ങാന്‍ പോകുന്ന രാമ സേതു റിലീസിന് മുമ്പേ വിവാദങ്ങളില്‍. അക്ഷയ് കുമാറിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് ബിജെപി നേതാവ് സുബ്രഹ്‌മണ്യം സ്വാമി അറിയിച്ചു.

 

സിനിമ രാമ സേതു വിഷയത്തെ തെറ്റായി ചിത്രീകരിക്കുന്നു എന്ന് കാണിച്ചാണ് സ്വാമി താരത്തിനും സിനിമ നിര്‍മ്മിച്ചവര്‍ക്കുമെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. കര്‍മ്മ മീഡിയയില്‍ നിന്നും നഷ്ടപരിഹാരവും ബിജെപി നേതാവ് ആവശ്യപ്പെടാന്‍ നീക്കമുണ്ട്.

 

അക്ഷയ് കുമാര്‍ വിദേശ പൗരനെങ്കില്‍ താരത്തെ അറസ്റ്റ് ചെയ്ത് ദത്തെടുത്ത രാജ്യത്ത് നിന്ന് പുറത്താക്കാനും ഞങ്ങള്‍ക്ക് ആവശ്യപ്പെടാന്‍ കഴിയുമെന്ന് സ്വാമി ട്വിറ്ററില്‍ കുറിച്ചു.

 

അക്ഷയ് കുമാര്‍, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, നുസ്രത് ഭരൂച്ച, സത്യദേവ് എന്നിവര്‍ അഭിനയിക്കുന്ന രാമ സേതുവില്‍ രാമ സേതു പാലം ഒരു മിഥ്യയാണോ, യാഥാര്‍ത്ഥ്യമാണോ എന്ന് പരിശോധിക്കാന്‍ പുറപ്പെട്ട പുരാവസ്തു ഗവേഷകനെ ചുറ്റിപ്പറ്റിയാണ് ഇതിവൃത്തം.

 

 

OTHER SECTIONS