വിജയ് ദേവരകൊണ്ടയെ ഇഡി ചോദ്യം ചെയ്യുന്നു

By Shyma Mohan.30 11 2022

imran-azhar

 

ഹൈദരാബാദ്: സൂപ്പര്‍ താരം വിജയ് ദേവരകൊണ്ടയെ രാവിലെ 8.30 മുതല്‍ കേന്ദ്ര  ഏജന്‍സി ചോദ്യം ചെയ്യുന്നു. ലിഗര്‍ എന്ന ചിത്രത്തിനുള്ള മുതല്‍മുടക്കിന്റെ ഉറവിടം സംബന്ധിച്ചാണ് താരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തുവരുന്നത്.

 

വിദേശ നാണയ വിനിമയ ചട്ട ലംഘനം ആരോപിച്ച് ലിഗര്‍ നിര്‍മ്മാതാവ് ചാര്‍മി കൗറിനെ നവംബര്‍ 17ന് ഇഡി ചോദ്യം ചെയ്തിരുന്നു. 100 കോടി ചെലവിട്ടാണ് ലിഗര്‍ നിര്‍മ്മിച്ചതെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ ബോക്‌സിംഗ് ഇതിഹാസം മൈക്ക് ടൈസണും പ്രധാന വേഷത്തിലെത്തിയ ലിഗര്‍ എന്നാല്‍ ബോക്‌സോഫീസില്‍ പരാജയമായിരുന്നു.

OTHER SECTIONS