ഗൗരിയുടെ ആ പൊക്കമുള്ള നായകനും തിരക്കഥാകൃത്തും ഒരാൾ തന്നെ. ലിറ്റിൽ മിസ് റാവുത്തറിലെ നായകൻ !!

By Web Desk.25 11 2022

imran-azhar

ഗൗരി കിഷൻ നായികയാകുന്ന റൊമാന്റിക്ക് മ്യൂസിക്കൽ ലിറ്റിൽ മിസ് റാവുത്തറിൽ നവാഗതനായ ഷേർഷാ ഷെരീഫ് നായകനായി എത്തുന്നു. സിനിമയുടെ പ്രഖ്യാപനം മുതൽ നായകൻ ആരാണെന്ന് അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിരുന്നില്ല, ഒരു വീഡിയോവഴിയാണ് ഇപ്പോൾ ഈ വിവരം പുറത്തുവിടുന്നത്. ചിത്രത്തിലെ സംഗീതം ഗോവിന്ദ് വസന്തയുടെതാണ്‌, 96ന് ശേഷം ഗോവിന്ദും ഗൗരിയും വീണ്ടും ഒന്നിക്കുന്ന ചിത്രംകൂടിയാണിത്. നവാഗതനായ വിഷ്ണു ദേവാണ് ലിറ്റിൽ മിസ്സ് റാവുത്തർ സംവിധാനം ചെയ്യുന്നത്, നായകനാകുന്ന ഷേർഷ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.

ഉയരമുള്ള ആണും ഉയരം കുറഞ്ഞ പെൺകുട്ടിയും തമ്മിലുള്ള മനോഹരമായ പ്രണയകഥയാണ് ചിത്രം പറയുകയെന്നനേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ സൂചിപ്പിച്ചിരുന്നു. ഉയരവ്യത്യാസമുള്ള ദമ്പതികൾക്കായി സമൂഹ മാധ്യമത്തിൽ ആകർഷകമായ ക്യാമ്പയിനാണ് സിനിമയുടെ അണിയറ പ്രവർത്തകർ നടത്തിയത്. ഉയരം കുറഞ്ഞ ഒരു വ്യക്തിക്ക് ഉയരമുള്ള പങ്കാളിയുമായി ജീവിക്കുമ്പോൾ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ ഗൗരിയിലൂടെയും ഷേർഷയിലൂടെയും കാണിക്കുകയും സമാനരായ ആളുകളോട് പങ്കെടുക്കാൻ ആവിശ്യപെടുകയും ചെയ്യുന്ന ക്യാമ്പയിനാണ് നടത്തിയത്. ഈ റീൽ ചലഞ്ച് ജനങ്ങൾക്കിടയിൽ ഏറെ ആകാംഷ സൃഷ്ടിക്കുകയുണ്ടായി.

മനു, ഗതം, തിമ്മരുശു, അത്ഭുതം എന്ന സിനിമകൾ നിർമ്മിച്ച എസ് ഒറിജിനൽസിന്റെ ബാനറിൽ ശ്രുജൻ യരബോളുവാണ് നിർമാണം, സഹനിർമ്മാണം സുതിൻ സുഗതൻ. ചിത്രത്തിന്റെ ടീസറും ചിന്മയി ശ്രീപദയും പ്രദീപ് കുമാറും ചേർന്ന് ആലപിച്ച "സ്‌നേഹദ്വീപിലെ" എന്ന ഗാനവും യൂട്യൂബിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ സംഗീത അവകാശങ്ങൾ വാങ്ങിയിരിക്കുന്നത് സംഗീത ആസ്വാദകർക്കിടയിൽ ജനപ്രിയ പേരായ വണ്ടർ വാൾ റെക്കോർഡ്‌സാണ്. വണ്ടർ വാൾ റെക്കോർഡ്സിന്റെ ആദ്യ സിനിമ സംരംഭമാണിത്.

ഗോവിന്ദ് വസന്തയുടെ സംഗീതത്തിന് അൻവർ അലിയും, ടിറ്റോ പി തങ്കച്ചനും ചേർന്നാണ് വരികൾ എഴുതുന്നത്. സംഗീത് പ്രതാപ് ചിത്രസംയോജനവും, ലൂക്ക് ജോസ് ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. കലാസംവിധായകൻ മഹേഷ് ശ്രീധറും വസ്ത്രാലങ്കാരം തരുണ്യ വി.കെയുമാണ്. മേക്കപ്പ് ജയൻ പൂക്കുളം കൈകാര്യം ചെയ്യുമ്പോൾ ശാലു പേയാട്, നന്ദു, റിച്ചാർഡ് ആന്റണി എന്നിവർചേർന്നാണ് ചിത്രത്തിന്റെ സ്റ്റീൽസ് ഒരുക്കുന്നത്. വിജയ് ജി എസ് പ്രൊഡക്ഷൻ കൺട്രോളറും, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രവീൺ പ്രഭാരവും, സിജോ ആൻഡ്രൂ അസോസിയേറ്റ് ഡയറക്ടറുമാണ്. വെഫ്‌ക്‌സ്മീഡിയ വിഎഫ്‌എക്‌സും, കെസി സിദ്ധാർത്ഥൻ ശങ്കരൻ എഎസ്‌ സൗണ്ട് ഡിസൈനും, വിഷ്ണു സുജാത് ശബ്ദമിശ്രണവും കൈകാര്യം ചെയ്യുന്നു. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ സംഗീത ജനചന്ദ്രൻ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നത്.

OTHER SECTIONS