വിഷ്ണു മഞ്ചുവിന്റെ ജന്മദിനത്തിൽ, 'കണ്ണപ്പ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു ! നിഗൂഢ വനത്തിൽ, ശിവലിംഗത്തിന് മുന്നിൽ, കയ്യിൽ വില്ലുമായി വിഷ്ണു മഞ്ചു...

By Greeshma Rakesh.23 11 2023

imran-azhar

 

 

 

മോഹൻലാൽ, പ്രഭാസ്, ശിവ രാജ്‌കുമാർ, മോഹൻ ബാബു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന 'കണ്ണപ്പ'യിൽ യോദ്ധാവിന്റെ വേഷത്തിൽ പ്രത്യക്ഷപ്പെടാനൊരുങ്ങി വിഷ്ണു മഞ്ചു. ചിത്രത്തിന്റെ അതിശയിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഒരു നിഗൂഢ വനത്തിൽ, ശിവലിംഗത്തിന് മുന്നിൽ കയ്യിൽ വില്ലുമായി നിൽക്കുന്ന വിഷ്ണു മഞ്ചുവിനെയാണ് പോസ്റ്ററിൽ കാണുന്നത്.

 

ചിത്രത്തെ കുറിച്ച് വിഷ്ണു മഞ്ചു പറഞ്ഞതിങ്ങനെ,"രക്തത്തിലും വിയർപ്പിലും കണ്ണീരിലും പതിഞ്ഞ ഒരു യാത്രയാണ് 'കണ്ണപ്പ'യെ സൃഷ്ടിച്ചത്. പരമശിവന്റെ ഏറ്റവും വലിയ ഭക്തനാകാനുള്ള നിരീശ്വരവാദിയായ ഒരു പോരാളിയുടെ യാത്ര. ഞങ്ങൾ ഉണ്ടാക്കാൻ പോവുന്ന പ്രതിഫലനമാണ് നിഗൂഢ വനത്തിലെ യോദ്ധാവ് - ഹൃദയത്തിലുണ്ടാവുന്ന ഒരു ആന്തരിക അനുഭവം."

 

ഹോളിവുഡ് ഛായാഗ്രാഹകനായ ഷെൽഡൻ ചൗ ഛായാഗ്രഹണം നിർവ്വഹിക്കുന്ന 'കണ്ണപ്പ'യുടെ 80 ശതമാനവും ന്യൂസിലൻഡിന്റെ അതിമനോഹരമായ ഭൂപ്രകൃതിയുടെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. വിഷ്വൽ എക്‌സലൻസ്, ബ്ലെൻഡിംഗ് ടെക്‌നോളജി, വിസ്മയിപ്പിക്കുന്ന സ്റ്റണ്ടുകൾ, അത്യാധുനിക ആക്ഷൻ സീക്വൻസുകൾ തുടങ്ങിയവ ഉൾക്കൊള്ളിച്ച് ഒരുക്കുന്ന ചിത്രം ഇപ്പോൾ ന്യൂസിലൻഡിൽ ഷൂട്ടിങ്ങിലാണ്.

 

വിഷ്ണുവിന്റെ 'കണ്ണപ്പ' എന്ന കഥാപാത്രം ഉയർന്ന സിനിമാറ്റിക് അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിലൂടെ അദ്ദേഹത്തിന്റെ അഭിനയ മികവും അർപ്പണബോധവും പ്രകടമാവുന്നു. പിആർഒ: ശബരി.

 

OTHER SECTIONS