By Shyma Mohan.06 02 2023
ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത മാളികപ്പുറം വന്‍ വിജയമായി മാറിയിരുന്നു. ആന്റോ ജോസഫും വേണു കുന്നപ്പള്ളിയും ചേര്‍ന്ന് നിര്‍മിച്ച ചിത്രം അടുത്തിടെ 100 കോടി ക്ലബ്ബിലും ഇടംനേടി. ഡിസംബര്‍ 30നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ് ഇപ്പോള്‍. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. എന്നാല്‍ ഉടന്‍ എത്തും എന്ന അറിയിപ്പല്ലാതെ കൃത്യമായ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല. എട്ടു വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പര്‍ഹീറോ ആയ അയ്യപ്പന്റെയും കഥയാണ് 'മാളികപ്പുറം' എന്ന ചിത്രം പറയുന്നത്.