ചോദ്യത്തിനോ, ഉത്തരത്തിനോ കുഴപ്പം? ശ്രീനാഥ് ഭാസി വിവാദത്തില്‍ മമ്മൂട്ടിയുടെ പ്രതികരണം

By santhisenanhs.02 10 2022

imran-azhar

 

നടൻ ശ്രീനാഥ് ഭാസിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി മമ്മൂട്ടി. ചോദ്യങ്ങളും ഉത്തരങ്ങളും സെൻസർ ചെയ്യാൻ കഴിയില്ല എന്നും. സാമാന്യ ധാരണയാണ് വേണ്ടത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ ചിത്രമായ റോഷാക്കിന്റെ ഗ്ലോബൽ ലോഞ്ചിങ്ങിനായി ദോഹയിൽ എത്തിയതായിരുന്നു മമ്മൂട്ടി.

 

കേരളത്തിൽ ഇന്റർവ്യൂകളുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങൾക്ക് കാരണം ചോദ്യങ്ങളുടെ പ്രശ്‌നമാണോ അതോ ഉത്തരങ്ങളുടെ പ്രശ്‌നമാണോ എന്ന ചോദ്യത്തിനാണ് മമ്മൂട്ടി മറുപടി പറഞ്ഞത്. ഈ ചോദ്യത്തിന് കുഴപ്പമില്ല, അതുകൊണ്ട് തന്നെ ഉത്തരത്തിനും കുഴപ്പമുണ്ടാകാൻ ഇടയില്ല, ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ പോയാൽ ഒരുദിവസം മതിയാകില്ല, ചർച്ചകൾ നടക്കട്ടെയെന്നും മമ്മൂട്ടി പറഞ്ഞു.



OTHER SECTIONS