'ഹൃദയത്തോട് ചേര്‍ത്ത് വച്ച ഒരാള്‍ കൂടി വിട പറയുന്നു'; കെ ജി ജോര്‍ജിന് ആദരാഞ്ജലികളര്‍പ്പിച്ച് മമ്മൂട്ടി

By priya .24 09 2023

imran-azhar

 

അന്തരിച്ച സംവിധായകന്‍ കെ ജി ജോര്‍ജിന് ആദരാഞ്ജലികളര്‍പ്പിച്ച് മമ്മൂട്ടി. 'ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു. ആദരാഞ്ജലികള്‍ ജോര്‍ജ് സാര്‍' എന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

 

ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജായിരുന്നു.1980ല്‍ പുറത്തിറങ്ങിയ മേളയാണ് കെ ജി ജോര്‍ജും മമ്മൂട്ടിയും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തിന് തുടക്കമിട്ട ചിത്രം.

 


1998ല്‍ പുറത്തിറങ്ങിയ 'ഇലവങ്കോടുദേശം' ആണ് കെ ജി ജോര്‍ജിന്റെ അവസാന ചിത്രം. 2003ല്‍ അദ്ദേഹം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു.

 

2016ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കരത്തിന് അര്‍ഹനായി. 2006ല്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അധ്യക്ഷനായ അദ്ദേഹം അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചു. മാക്ട ചേയര്‍മാനായും കെ.ജി. ജോര്‍ജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

OTHER SECTIONS