By Shyma Mohan.20 01 2023
ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന വേഷത്തിലെത്തുന്ന പഠാന്‍ റിലീസ് ചെയ്താല്‍ തിയേറ്ററുകള്‍ കത്തിക്കുമെന്ന് ഉടമകളെ ഭീഷണിപ്പെടുത്തിയ 33കാരന്‍ അറസ്റ്റില്‍.
സണ്ണി ഷാ എന്ന തൗജിയെയാണ് അഹമ്മദാബാദ് സൈബര്‍ ക്രൈം പോലീസ് പിടികൂടിയത്. പഠാന്‍ പ്രദര്‍ശിപ്പിക്കരുതെന്ന് തിയേറ്റര്‍ ഉടമകളെ ഭീഷണിപ്പെടുത്തുന്ന വീഡിയോ അടുത്തിടെ സണ്ണി ഷാ പുറത്തുവിട്ടിരുന്നു.
ഗുജറാത്തിലെ പല മാദ്ധ്യമങ്ങളും ഷായുടെ വീഡിയോ പ്രസ്താവന പ്രസിദ്ധീകരിച്ചു. ഏതെങ്കിലും തിയേറ്റര്‍ ഉടമ പഠാന്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അവരുടെ തിയറ്ററുകള്‍ അഗ്നിക്കിരയാക്കുമെന്നും ഷാ വീഡിയോയില്‍ ഭീഷണിപ്പെടുത്തുന്നുണ്ട്.
മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് അഹമ്മദാബാദ് സൈബര്‍ പോലീസ് ഇയാളെ പിടികൂടിയത്. വലതുപക്ഷ ഹിന്ദു സംഘടനയായ കര്‍ണി സേനയുടെ അംഗമായിരുന്നു സണ്ണി ഷായെന്ന് പോലീസ് അറിയിച്ചു.