By parvathyanoop.13 11 2022
പാരീസ്: സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന് ദ ടെര്‍മിനല്‍ എന്ന ചിത്രമെടുക്കാന്‍ കാരണമായ മെഹ്റാന് കരീമി നാസ്സെറി (70) അന്തരിച്ചു.വിമാനത്താവളത്തിലെ 2 എഫ് ടെര്‍മിനലില്‍ വെച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണം.കഴിഞ്ഞദിവസം ഉച്ചയോടെ ആയിരുന്നു ഇദ്ധേഹത്തിന്റെ അന്ത്യം സംഭവിച്ചത്.
പാരീസ് വിമാനത്താവള അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.പോലീസും ആരോഗ്യസംഘവും ശ്രമിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.1988 മുതല്‍ 2006 വരെ പാരീസ് വിമാനത്താവളത്തിലെ ഒന്നാം നമ്പര്‍ ടെര്‍മിനലിലാണ് മെഹ്റാന് കരീമി ജീവിച്ചത്. റെസിഡന്‍സി പേപ്പറുകള്‍ ലഭിക്കാത്തതിനേത്തുടര്‍ന്നായിരുന്നു ഇത്.
8 വര്‍ഷം ജീവിക്കുകയും വീടെന്ന് വിശേഷിപ്പിക്കുകയും ചെയ്ത പാരീസിലെ ചാള്‍സ് ഡി ഗലേ വിമാനത്താവളത്തിലായിരുന്നു അദ്ധേഹത്തിന്റെ അന്ത്യം.അതിന് ശേഷം വിമാനത്താവളത്തിലായി മെഹ്റാന് കരീമിയുടെ ജീവിതം കഴിഞ്ഞത്.ടെര്‍മിനലിലെ പ്ലാസ്റ്റിക് ബെഞ്ചില്‍ ഉറങ്ങും.
വിമാനത്താവളത്തിലെ ജീവനക്കാരുമായി ഇദ്ധേഹം ബന്ധം സ്ഥാപിച്ചു.ഡയറിയെഴുത്തും വായനയുമെല്ലാമായി ജീവിതം മുന്നോട്ടു നീങ്ങി.ലോര്‍ഡ് ആല്‍ഫ്രെഡ് എന്നൊരു പേരും ഇതിനിടെ ആരോ നല്കി. 1999-ല്‍ അഭയാര്‍ത്ഥി പദവിയും ഫ്രാന്‍സില്‍ തുടരാനുള്ള അവകാശവും അദ്ധേഹത്തിന് ലഭിച്ചു.
2006 ല്‍ അസുഖം ബാധിച്ച് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകും വരെ അദ്ദേഹം വിമാനത്താവളത്തില്‍ തന്നെ താമസിച്ചു. ആഴ്ചകള്‍ക്ക് മുമ്പ് വിമാനത്താവളത്തില്‍ തിരിച്ചെത്തിയ നാസ്സെറി മരിക്കുന്നതുവരെ അവിടെ താമസിച്ചിരുന്നതായി വിമാനത്താവള ഉദ്യോഗസ്ഥന് പറഞ്ഞു.