'മുഹബത്തിന്‍ അത്തര്‍'; സിത്താര ആലപിച്ച സുന്ദര ഗാനം ശ്രദ്ധേയമാകുന്നു...

By Sooraj Surendran.18 08 2020

imran-azhar

 

 

സംഗീത പ്രേമികളുടെ സ്വന്തം 'അവുക്കാക്ക'യായ കോഴിക്കോട് അബൂബക്കർ ഈണം നൽകിയ പ്രശസ്ത മാപ്പിള പാട്ടായ മുഹബത്തിൻ അത്തറിന്റെ ദൃശ്യാവിഷ്‌കാരം പുറത്തിറങ്ങി. മലയാളികളുടെ പ്രിയ ഗായിക സിത്താര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബാപ്പു വള്ളിപറന്പയാണ് ഗാനം രചിച്ചിരിക്കുന്നത്. ഇംതിയാസ് അബൂബക്കര്‍ കൊറിയോഗ്രഫി ചെയത് സംവിധാനം ചെയിതിരിക്കുന്ന ഗാനം നിര്‍മ്മിച്ചത് അവനിയര്ർ ടെക്നോളജിയുടെ ബാനറില്‍ ഇര്‍ഷാദ് എം ഹസ്സനാണ്. ക്യാമറാമാൻ കെ പി നമ്പ്യാതിരിയുടെ ശിഷ്യനായ ഷണ്മുഖൻ എസ് വിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. നന്ദന നായർ, വിഷ്ണു രമേശ്‌ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

 

 

OTHER SECTIONS