നാനിയുടെ മാസ് ആക്ഷന്‍ ചിത്രം ദസറയിലെ ആദ്യ സിംഗിള്‍ 'ധൂം ധൂം ദോസ്ഥാന്‍' ദസറയ്ക്ക് പുറത്തിറങ്ങും

By parvathyanoop.01 10 2022

imran-azhar

 

 

നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദസറ' . ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുരി നിര്‍മ്മിക്കുന്ന ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളില്‍ ഒന്നാണ്. കീര്‍ത്തി സുരേഷാണ് ഈ നാടന്‍ മാസ് ആക്ഷന്‍ എന്റര്‍ടെയ്നറില്‍ നായികയായി എത്തുന്നത്.

 

സന്തോഷ് നാരായണ്‍ ഈണം പകര്‍ന്ന ഈ ചിത്രത്തിലെ ആദ്യ ഗാനമായ 'ധൂം ധൂം ദോസ്ഥാന്‍' ഈ മാസം ദസറയോടനുബന്ധിച്ച് പുറത്തിറങ്ങും. ഈ ചിത്രത്തിലെ ഏറ്റവും ഗംഭീരമായ കിടിലന്‍ നൃത്തചുവടുകളെക്കെയായി കല്‍ക്കരി ഖനികളിലെ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഒരു ലോക്കല്‍ സ്ട്രീറ്റ് സോങ് ആയിരിക്കുമിത്.

 

സമുദ്രക്കനി, സായ് കുമാര്‍, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍, സത്യന്‍ സൂര്യന്‍ ഐഎസ്സി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സന്തോഷ് നാരായണന്‍ സംഗീതം നല്‍കും. ഗോദാവരികാനിയിലെ സിംഗരേണി കല്‍ക്കരി ഖനിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയില്‍ നാനി മാസ്സും ആക്ഷന്‍ പായ്ക്ക്ഡ് ആയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

 

ഛായാഗ്രഹണം ഡയറക്ടര്‍: സത്യന്‍ സൂര്യന്‍ ഐഎസ്സി. സംഗീതം: സന്തോഷ് നാരായണന്‍, എഡിറ്റര്‍: നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാഷ് കൊല്ല എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വിജയ് ചഗന്തി. തെലുങ്ക് തമിഴ് കന്നഡ മലയാളം ഹിന്ദി ഭാഷകളിലായാണ് ചിത്രമൊരുങ്ങുന്നത്. പിആര്‍ഒ: ശബരി.

 

 

 

OTHER SECTIONS