രാമായണത്തിൽ കിങ് കോങ് ?, റിലീസ് കൊച്ചു ടിവിയിൽ?, ട്രോളിൽ മുങ്ങി ആദിപുരുഷ്

By santhisenanhs.03 10 2022

imran-azhar

 

രാമായണ കഥയെ അടിസ്ഥാനമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ആദിപുരുഷ് 2023ലെ വമ്പൻ റിലീസുകളിൽ ഒന്നാണ്. 2023 ജനുവരി 12നാണ് ചിത്രത്തിന്റെ റിലീസ്. ഹിന്ദിക്കും തെലുങ്കിനും പുറമേ ചിത്രം തമിഴിലും മലയാളത്തിലും കന്നഡയിലും മൊഴിമാറ്റിയും എത്തും.

 

 

റിലീസിന് പിന്നാലെ ട്രോളുകളിൽ മുങ്ങി ആദിപുരുഷ് ടീസർ. 500 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ വിഷ്വല്‍ എഫക്റ്റ്സ് നിലവാരമില്ലാത്തതാണെന്നാണ് പ്രധാന വിമര്‍ശനം

 

ചിത്രം കാര്‍ട്ടൂണ്‍ കാണുന്ന പ്രതീതി ഉണ്ടാക്കുന്നു എന്നതാണ് പ്രധാന വിമര്‍ശനം. കുട്ടികൾക്കായാണോ സിനിമ ഒരുക്കിയതെന്നും കൊച്ചു ടിവിയിൽ റിലീസ് ചെയ്താൽ പണമുണ്ടാക്കാമെന്നും മറ്റുമായി കണക്കറ്റ പരിഹാസമാണ് ടീസർ നേരിടുന്നത്.

 

ശ്രീരാമന്‍ കേന്ദ്ര കഥാപാത്രമാവുന്ന ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ച് ഇന്നലെ അയോധ്യയില്‍ സരയൂ തീരത്ത് ഗംഭീര പരിപാടിയായാണ് അണിയറ പ്രവർത്തകർ നടത്തിയത്.

 

രാമായണത്തിൽ എവിടെയാണ് കിങ് കോങ്, ആദിപുരുഷ് കൊച്ചു ടിവിയിൽ റിലീസ് ചെയ്യാം, പോഗോ ചാനലിനാണോ റൈറ്റ്സ് കൊടുത്തിരിക്കുന്നത്, 500 കോടിക്ക് കാർട്ടൂൺ വിഎഫ്എക്സ് ചെയ്ത് വച്ചിരിക്കുന്നോ എന്ന് തുടങ്ങുന്നു കമന്റുകളിലെ പ്രതികരണം.

OTHER SECTIONS