പാൻ ഇന്ത്യൻ ചിത്രവുമായി പ്രഭാസ് സലാർ റിലീസ് പ്രഖ്യാപിച്ചു

By santhisenanhs.16 08 2022

imran-azhar

 

വിജയ് കിരഗണ്ടൂര്‍ നിർമ്മിച്ച് പ്രശാന്ത് നീൽ സംവിധാനം ചെയ്ത സൂപ്പർസ്റ്റാർ പ്രഭാസിനെ നായകനാക്കി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യ ചിത്രമായ സലാർ 2023-ൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ലോഞ്ച് ചെയ്‌ത നാൾ മുതൽ പ്രഭാസിന്റെ ഈ ചിത്രത്തിലെ അവതാരം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്, സാലറിന്റെ റിലീസ് തീയതി അറിയിച്ചുകൊണ്ടുള്ള പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. സെപ്റ്റംബർ 28 , 2023ൽ സലാര്‍ തീയേറ്ററുകളില്‍ എത്തിക്കുമെന്നാണ് ഹോംബാലെ ഫിലിംസ് അറിയിച്ചിരിക്കുന്നത്.

 

ഇന്ത്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ ചിത്രീകരിച്ച ഒരു മാസ് ആക്ഷൻ അഡ്വഞ്ചർ ചിത്രമാണ് സലാർ. ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ചിത്രതിന്റെ രണ്ടാം ഷെഡ്യൂൾ തുടങ്ങുന്നതിനു വേണ്ടിയുള്ള തെയ്യാറെടുപ്പിലാണ് പ്രഭാസ്. ശ്രുതി ഹാസൻ നായികയാകുന്ന ഈ ചിത്രം ഇന്ത്യയിൽ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യും.മറ്റൊരു പ്രധാന കഥാപാത്രമായി പൃഥ്വിരാജ് സുകുമാരനും ഈ ചിത്രത്തിലുണ്ട്, കൂടാതെ ജഗപതി ബാബു, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് ഫ്രാഞ്ചൈസികളായ ബാഹുബലിയുടെയും കെജിഎഫിന്റെയും ഒത്തുചേരലാണ് സലാർ. ഹോംബാലെ ഫിലിംസ്, കെജിഎഫിന്റെ നിർമ്മാതാക്കൾ, കെജിഎഫിന്റെ സംവിധായകൻ, കെജിഎഫിന്റെ സാങ്കേതിക വിദഗ്ധർ, ബാഹുബലിയിലെ നായകൻ എന്നിവർ ആദ്യമായി ഒന്നിക്കുന്നതിലോടെ 2023ൽ മറ്റൊരു ബ്ലോക്കബ്സ്റ്ററിനായി കാത്തിരിക്കുകയാണ് സാലറിലൂടെ ആരാധകർ.400+ കോടിക്ക് മുകളിലാണ് ഹോംബലെ ഫിലിംസ് നിർമ്മിക്കുന്ന സലാറിന്റെ ബഡ്ജറ്റ്.

OTHER SECTIONS