ദീപാവലിക്ക് മാല്‍റ്റിയോടൊപ്പമിട്ട ആദ്യ രംഗോലിയുടെ ചിത്രം പങ്കുവെച്ച് പ്രിയങ്ക ചോപ്ര

By priya.12 11 2023

imran-azhar

 

യുഎസില്‍ ദീപാവലി ആഘോഷിച്ച് നടി പ്രിയങ്ക ചോപ്ര. ചെറിയ രംഗോലിയുടെ ചിത്രവും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. തന്റെ ഒരു വയസ്സുള്ള മകള്‍ മാല്‍റ്റിയുടെ സഹായത്തോടെയാണ് രംഗോലിയിട്ടതെന്ന് താരം പറഞ്ഞു.അതോടൊപ്പം ആരാധകര്‍ക്ക് ആശംസകളും നേര്‍ന്നു.

 

താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തില്‍ ആദ്യ രംഗോലിയെന്ന് കുറിച്ചിട്ടുണ്ട്. അതോടൊപ്പം ഹൃദയത്തിന്റേയും കുഞ്ഞിന്റെയും ഇമോജിയുമുണ്ട്.

 

വെള്ളയും പിങ്ക് കളറുകള്‍ കൊണ്ടുള്ള രംഗോലിയോടൊപ്പം അതിന്റെ മധ്യഭാഗത്തായി വിളക്കും വെച്ചിട്ടുണ്ട്.വാതിപടിയുടെ ഭാഗത്തെല്ലാം ലൈറ്റുകള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.

 

വിളക്കും ജമന്തിപ്പൂവുമുള്ള ചിത്രത്തോടൊപ്പം വെളിച്ചമുണ്ടാകട്ടെ  എന്നതിനോടൊപ്പം #happy diwali എന്നും എഴുതിയിട്ടുണ്ട്.

 

 

 

OTHER SECTIONS