ആര്‍ഡിഎക്‌സ് തെലുങ്കിലുമെത്തുന്നു;ആവേശത്തില്‍ ആരാധകര്‍

By Web desk.25 09 2023

imran-azhar

 

സൂപ്പര്‍ഹിറ്റ് സിനിമ ആര്‍ഡിഎക്‌സ് തെലുങ്കിലും ഒടിടിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. വമ്പന്‍ റിലീസുകള്‍ക്കൊപ്പം എത്തി വന്‍വിജയം നേടിയ ആര്‍ഡിഎക്‌സ് വേള്‍ഡ്‌വൈഡ് ബിസിനസില്‍ 100 കോടിയില്‍ അധികം നേടിയിരുന്നു.

 

യുവ നായകരെ വെച്ച് നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആര്‍ഡിഎക്‌സ് ഇന്നലെയാണ് ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തിയത്. നെറ്റ്ഫ്‌ലിക്‌സിലാണ് ആര്‍ഡിഎക്‌സ് പ്രദര്‍ശനത്തിനെത്തിയത്.

 

മലയാളത്തില്‍ മാത്രമാണ് ഇപ്പോള്‍ ചിത്രമുള്ളത്.എന്നാല്‍ തെലുങ്ക് അടക്കമുള്ള ഭാഷകളിലും ചിത്രം ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഉറപ്പായതായാണ് പുതിയ റിപ്പോര്‍ട്ട്.തെലുങ്കിലും ആര്‍ഡിഎക്‌സ് റിലീസിന് ഒരുങ്ങുന്നുവെന്ന വാര്‍ത്ത ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.

 

മലയാള ഹിറ്റ് ചിത്രങ്ങള്‍ക്ക് തെലുങ്കില്‍ വന്‍ സ്വീകാര്യത ലഭിക്കാറുണ്ട്. അതുകൊണ്ടുതന്നെ മലയാളത്തില്‍ വിജയിച്ച മിക്ക ചിത്രങ്ങളും തെലുങ്കിലും എത്തിക്കാന്‍ ശ്രമിക്കാറുണ്ട്. ആര്‍ഡിഎക്‌സ് കാണാന്‍ തെലുങ്ക് സിനിമാ പ്രേക്ഷകരും ആവേശത്തോടെ കാത്തിരിക്കുന്നുവെന്നാണ് തെലുങ്ക് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


ഷെയ്ന്‍ നിഗവും നീരജ് മാധവും ആന്റണി വര്‍ഗീസും ആര്‍ഡിഎക്‌സില്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ആര്‍ഡിഎക്‌സ് ഇന്ത്യയില്‍ നിന്ന് നേടിയത് 46.8 കോടി രൂപയും ആഗോളതലത്തില്‍ ആകെ നേടിയ ഗ്രോസ് കളക്ഷന്‍ 84.07 കോടിയും ആണെന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്.

 


ഓണം റിലീസായിരുന്ന ചിത്രത്തിന്റെ സ്റ്റണ്ട് രംഗങ്ങള്‍ കൊണ്ടാണ് ഹിറ്റ് ആയത്. അന്‍പറിവാണ് ചിത്രത്തിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫര്‍. നായകന്‍മാര്‍ക്ക് ഓരോരുത്തര്‍ക്കും അനുയോജ്യമായ തരത്തിലായിരുന്നു ചിത്രത്തില്‍ സ്റ്റണ്ട് കൊറിയോഗ്രാഫി. ബാബു ആന്റണിയും ചിത്രത്തി പ്രധാന കഥാപാത്രമായി എത്തുന്നു.

 

OTHER SECTIONS