By Shyma Mohan.05 11 2022
വിജയ് നായകനായി പൊങ്കല്‍ റിലീസായി തിയേറ്ററില്‍ എത്തുന്ന വാരിസിലെ ആദ്യഗാനം പുറത്തിറങ്ങി. രഞ്ജിതമേ എന്ന ഗാനം വിജയും എംഎം മാനസിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ലിറിക്കല്‍ വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. വിജയ് - രശ്മിക മന്ദാന ജോഡിയുടെ നൃത്തച്ചുവടുകളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജാനി മാസ്റ്ററാണ് നൃത്ത സംവിധാനം.
വിവേകിന്റെ വരികള്‍ക്ക് തമനാണ് ഈണം പകര്‍ന്നിരിക്കുന്നത്. വംശി പൈഡിപ്പള്ളിയുടെ സംവിധാനത്തില്‍ ഇറങ്ങുന്ന ചിത്രത്തില്‍ ശരത് കുമാര്‍, പ്രഭു, പ്രകാശ് രാജ്, ശ്രീകാന്ത്, ഖുശ്ബു, ഷാം, യോഗി ബാബു, ജയസുധ, സംഗീതാ ക്രിഷ് തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്. വംശി പൈഡിപ്പള്ളി, ഹരി, അഹിഷോര്‍ സോളമന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.