By santhisenanhs.29 04 2022
ലൈംഗിക അതിക്രമക്കേസിൽ പരാതിക്കാരിക്ക് പിന്തുണയുമായി നടി റിമ കല്ലിങ്കല്‍ രംഗത്ത്. ഊള ബാബുവിനേപ്പോലെ ആകരുതെന്ന് പറയുന്ന കാര്‍ട്ടൂണ്‍ റിമ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. സംഭവത്തില്‍ ഡബ്യൂ സി സിയുടെ പ്രതികരണവും റിമ പങ്കുവച്ചിട്ടുണ്ട്.
ഇതാണ് ഊള ബാബു, ഊള ബാബു ബലാത്സംഗം അതിജീവിച്ചവരോട് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ചോദിക്കും. ഊള ബാബുവിനേപ്പോലെ ആകരുത്', റിമ കുറിച്ചു. ഊള ബാബുവിപ്പോലെ ആകരുത് എന്ന തലക്കെട്ടോടെ നിരവധി മീമുകള്‍ മീടൂ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അതേസമയം, പരാതിയില്‍ വിജയ് ബാബു മുന്കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. താനുമായി ബന്ധം സ്ഥാപിച്ച് ബ്ലാക്ക് മെയില്‍ ചെയ്യാനും സിനിമയില്‍ കൂടുതല്‍ അവസരം നേടാനുമാണ് പരാതിക്കാരി ലക്ഷ്യമിട്ടതെന്ന് വിജയ് ബാബു ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു. താന്‍ നിര്‍മ്മിച്ച ഒരു ചിത്രത്തില്‍ നേരിട്ട് അവസരം ചോദിച്ചപ്പോള്‍ ഓഡിഷനില്‍ പങ്കെടുക്കാനാണ് പരാതിക്കാരിയോട് നിര്‍ദ്ദേശിച്ചത്. ഓഡിഷനിലൂടെ കഥാപാത്രം ലഭിച്ച ശേഷം നടി കൂടുതല്‍ ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചെന്നും ജാമ്യഹര്‍ജിയില്‍ വിജയ് ബാബു പറയുന്നു.
പരാതിക്കാരി രാത്രി വൈകി വിളിക്കുകയും ആയിരക്കണക്കിന് മെസ്സേജുകള്‍ അയക്കുകയും ചെയ്തിരുന്നു. എന്റെ കുടുംബ പശ്ചാത്തലത്തേക്കുറിച്ച് അവര്‍ക്ക് വ്യക്തമായ അറിവുണ്ടായിരുന്നു. ഞാനുമായി ബന്ധം തുടരാന്‍ പരാതിക്കാരി നിരന്തരം പ്രയത്‌നിച്ചുകൊണ്ടിരുന്നു. സിനിമാ മേഖലയില്‍ കൂടുതല്‍ അവസരം നേടുകയായിരുന്നു അവരുടെ ലക്ഷ്യമെന്ന് ഇപ്പോള്‍ മനസിലാക്കുന്നു,എന്ന് വിജയ് ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആരോപിച്ചു.