നാട്ടു നാട്ടു ഗാനത്തെ പ്രശംസിച്ച് സ്റ്റീവന്‍ സ്പില്‍ബര്‍ഗ്

By Shyma Mohan.14 01 2023

imran-azhar

 

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയ ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തെ പ്രശംസിച്ച് ഹോളിവുഡ് സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ്. സംഗീത സംവിധായകന്‍ എംഎം കീരവാണിയാണ് തനിക്ക് ലഭിച്ച അഭിമാന നേട്ടത്തെക്കുറിച്ച് പറഞ്ഞത്.

 

സിനിമകളുടെ ദൈവത്തെ കാണാനുള്ള ഭാഗ്യം ലഭിച്ചു. ഡ്യുവല്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ എനിക്കിഷ്ടമാണെന്ന് അദ്ദേഹത്തിന്റെ കാതുകളില്‍ പറയാനുള്ള ഭാഗ്യമുണ്ടായെന്ന് കീരവാണി ട്വീറ്റ് ചെയ്തു. നാട്ടു നാട്ടു ഗാനം ഇഷ്ടമായെന്ന് അദ്ദേഹം പറഞ്ഞത് വിശ്വസിക്കാന്‍ കഴിയുന്നില്ല. ദൈവത്തെ കണ്ടുവെന്നാണ് സംവിധായകന്‍ എസ്എസ് രൗജമൗലി സ്റ്റീവന്‍ സ്പില്‍ബര്‍ഗിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിച്ചത്.

 

 

OTHER SECTIONS