ആർ.ആർ.ആറിന്റെ വിജയത്തിന് പിന്നാലെ ഹോളിവുഡുമായി കൈകോർത്ത് രാജമൗലി

By santhisenanhs.24 09 2022

imran-azhar

 

ആർ,ആർ,ആറിന്റെ വിജയത്തിന് ശേഷം ഹോളിവുഡിലേയ്കക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി സംവിധായകൻ എസ്എസ് രാജമൗലി. ജൂനിയർ എൻടിആറും രാം ചരണും അഭിനയിച്ച ആർ.ആർ.ആർ ഇന്ത്യയുടെ ഓസ്‌കാർ എൻട്രിയായി നിരസിക്കപ്പെട്ട് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഈ വാർത്ത പുറത്തുവരുന്നത്.

 

അമേരിക്കയിലെ പ്രമുഖ എന്റർടൈൻമെന്റ് ആൻഡ് സ്പോർട്സ് ഏജൻസിയായ ക്രിയേറ്റിവ് ആർട്ടിസ്റ്റ് ഏജൻസിയുമായി ഒപ്പുവച്ചിരിക്കുകയാണ് രാജമൗലി എന്ന് ഡെഡ്‌ലൈൻ റിപ്പോർട്ട് ചെയ്തിരിക്കുന്നു. സ്റ്റീവൻ സ്പിൽബർഗ്, ടോം ഹാങ്ക്സ് തുടങ്ങിയ ഹോളിവുഡിലെ പ്രമുഖ താരങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന ഏജൻസിയാണ് ക്രിയേറ്റിവ് ആർട്ടിസ്റ്റ് ഏജൻസി.

 

രാജമൗലി ചിത്രമായ ആർആർആർ ലോകമെമ്പാടും 1000 കോടിയിലധികം വരുമാനം നേടിയതായാണ് റിപ്പോർട്ട്. ആഗോള ബോക്സ് ഓഫീസിൽ 132 മില്ല്യൺ ഡോളറിലധികം കളക്ഷൻ നേടിയ ചിത്രം ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമാണ്.

OTHER SECTIONS