കക്ഷി തോളില്‍ കയ്യിട്ട് ചേര്‍ത്തുപിടിച്ചു; ബുദ്ധിജീവിയില്‍ നിന്നുണ്ടായ അനുഭവം പറഞ്ഞ് സജിത മഠത്തില്‍

By Shyma Mohan.20 01 2023

imran-azhar

 

ലോ കോളേജില്‍ പരിപാടിക്കിടെ നടി അപര്‍ണ ബാലമുരളിയോട് വിദ്യാര്‍ത്ഥി മോശമായി പെരുമാറിയ സംഭവവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച് നടി സജീത മഠത്തില്‍.

 

തനിക്കും ഇത്തരത്തില്‍ സമാന അനുഭവം നേരിട്ടതായാണ് സജിത മഠത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അറിയപ്പെടുന്ന ഒരു ബുദ്ധിജീവിയില്‍ നിന്നാണ് മോശം അനുഭവമുണ്ടായത്. ഫോട്ടോ എടുക്കാന്‍ സമ്മതിച്ചപ്പോള്‍ തോളില്‍ കയ്യിട്ട് ചേര്‍ത്തു നിര്‍ത്തിയെന്നും താരം പറയുന്നു.

 

സജിത മഠത്തിലിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ഈ അടുത്ത് ഒരു അറിയപ്പെടുന്ന ബുദ്ധിജീവിയോട് ഒരു പരിപാടിയില്‍ വെച്ച് കുറച്ചുനേരം സംസാരിച്ചു. അതിനിടയില്‍ ഒരു ഫോട്ടോ എടുത്താലോ എന്ന് അയാള്‍ ചോദിക്കുന്നു. ആവാം എന്നു മറുപടി പറയും മുന്‍പ് കക്ഷി തോളില്‍ കയ്യിട്ട് ചേര്‍ത്തു പിടിച്ച് ക്ലിക്കുന്നു. ഒന്നു പ്രതികരിക്കാന്‍ പോലും സമയമില്ല. തോളില്‍ കയ്യിടാനുള്ള ഒരു സൗഹൃദവും ഞങ്ങള്‍ തമ്മിലില്ല. പിന്നെ അന്നു മുഴുവന്‍ ആ അസ്വസ്ഥത എന്നെ പിന്തുടര്‍ന്നു. അടുത്ത കൂട്ടുകാരോട് പറഞ്ഞ് സങ്കടം തീര്‍ത്തു. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിലുള്ള ശരികേട് നമ്മള്‍ എങ്ങനെയാണ് മനുഷ്യരെ പറഞ്ഞു മനസ്സിലാക്കുക? അപര്‍ണ ബാലമുരളിയുടെ അസ്വസ്ഥമായ മുഖം കണ്ടപ്പോള്‍ ഓര്‍ത്തത്!

 

OTHER SECTIONS