പാഷാണം ഷാജി വീണ്ടും വിവാഹിതനായി? ചിത്രങ്ങൾ വൈറൽ

By santhisenanhs.03 10 2022

imran-azhar

 

മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സാജു നവോദയ. വിവാഹവേഷത്തിലുള്ള സാജുവിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. വരണമാല്യം അണിഞ്ഞ് ക്ഷേത്രമുറ്റത്തുനിൽക്കുന്ന സാജുവും ഭാര്യ രശ്മിയുമാണ് ചിത്രങ്ങളിൽ ഉള്ളത്

 

ഇതെന്താണ് സംഭവം?, നിങ്ങൾ വീണ്ടും വിവാഹിതരായോ എന്നൊക്കെയുള്ള രസകരമായ കമന്റുകളാണ് അപ്രതീക്ഷിതമായി സൈബർ ഇടങ്ങളിൽ നിറഞ്ഞ ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു പ്രമുഖ ചാനൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായാണ് താരത്തിന്റെ വിവാഹസീൻ റീക്രിയേറ്റ് ചെയ്തത് എന്നാണ് വിവരം.

 

പാഷാണം ഷാജിയെന്ന പേരിലൂടെയാണ് സാജു മലയാളികൾക്കിടയിൽ സുപരിചിതനായത്. എറണാംകുളം ജില്ലയിലെ പാപ്പനംകോടാണ് ഷാജി ജനിച്ചത്. നാട്ടിലെ ക്ലബുകളിലും ഉത്സവവേദികളിലും മിമിക്രി അവതരിപ്പിച്ചുകൊണ്ടാണ് സാജു തന്റെ കലാപ്രവർത്തനത്തിന് തുടക്കം കുറിക്കുന്നത്.

 

മിമിക്രി താരമായ മനോജ് ഗിന്നസ് തന്റെ ട്രൂപ്പായ നവോദയയിൽ സാജുവിനെ അംഗമാക്കിയതോടെയാണ് സാജു മിമിക്രിവേദികളിൽ ശ്രദ്ധിക്കപ്പെടുന്നത്. മിമിക്രി വേദികളിലെ അദ്ദേഹത്തിന്റെ പ്രകടനം ടെലിവിഷൻ ചാനലുകളിൽ പ്രോഗ്രാമുകൾ അവതരിപ്പിയ്ക്കാനുള്ള അവസരങ്ങൾ നേടിക്കൊടുത്തു.

 

2014ൽ മാന്നാർ മത്തായി സ്പീക്കിങ്ങ് 2 എന്ന സിനിമയിലൂടെയാണ് സാജു സിനിമാഭിനയരംഗത്തേക്കെത്തുന്നത്. തുടർന്ന് വെള്ളിമൂങ്ങ, അമർ അക്ബർ അന്തോണി, ആടുപുലിയാട്ടം എന്നിവയുൾപ്പെടെ അമ്പതിലധികം സിനിമകളിൽ അഭിനയിച്ചു.

OTHER SECTIONS