സല്‍മാന്‍ ഖാന്റെ ബോഡി ഡബിള്‍ സാഗര്‍ പാണ്ഡെ കുഴഞ്ഞുവീണ് മരിച്ചു

By Shyma Mohan.30 09 2022

imran-azhar

 

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ബോഡി ഡബിള്‍ സാഗര്‍ പാണ്ഡെ അന്തരിച്ചു. ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണായിരുന്നു അന്ത്യം. കുഴഞ്ഞുവീണ സാഗറിനെ ജോഗേശ്വരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയാണുണ്ടായത്.

 

അമ്പതിലേറെ ചിത്രങ്ങളില്‍ സല്‍മാന്‍ ഖാന്റെ ബോഡി ഡബിളായി അഭിനയിച്ചിട്ടുണ്ട്. യുപിയിലെ പ്രതാപ്ഗഡ് സ്വദേശിയായ സാഗര്‍ ഒരു അഭിനേതാവാകാനാണ് മുംബൈയില്‍ എ്ത്തിയതെങ്കിലും അവസരം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് ബോഡി ഡബിളാകാന്‍ തീരുമാനിക്കുകയായിരുന്നു.

 

1998ല്‍ പുറത്തിറങ്ങിയ കുച്ച് കുച്ച് ഹോത്താ ഹെയില്‍ സല്‍മാന്‍ ഖാന്റെ ബോഡി ഡബിളായിട്ടായിരുന്നു അരങ്ങേറ്റം. ബോഡി ഗാര്‍ഡ്, ബജ്‌രംഗി ഭായ്ജാന്‍, ട്യൂബ് ലൈറ്റ്, ദബാംഗ്, ദബാംഗ്2, ദബാംഗ് 3 തുടങ്ങിയ സിനിമകളിലും പ്രവര്‍ത്തിച്ചു.

 

OTHER SECTIONS