റാപ്പര്‍ വേടനെതിരെ ലൈംഗികാരോപണം; 'ഫ്രം എ നേറ്റീവ് ഡോട്ടര്‍' നിര്‍ത്തിവച്ചു

By Aswany mohan k.13 06 2021

imran-azhar

 

 

 

റാപ്പര്‍ വേടനെതിരെ ലൈംഗികാരോപണം വന്ന സാഹചര്യത്തിൽ മുഹ്സിന്‍ പരാരി സംവിധാനം ചെയ്യുന്ന പുതിയ മ്യൂസിക് വീഡിയോ ''ഫ്രം എ നേറ്റീവ് ഡോട്ടര്‍' നിര്‍ത്തിവച്ചു. മുഹ്സിന്‍ പരാരി തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയത്.

 

 

അതിക്രമത്തെ അതിജീവിച്ചവരെയും സംഗീത ആല്‍ബത്തില്‍ ഭാഗമായവരെയും ഞങ്ങള്‍ ഈ തീരുമാനം അറിയിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ ഗുരുതരമായതിനാല്‍ സംഭവത്തില്‍ അടിയന്തര ഇടപെടലും പരിഹാരവും ആവശ്യമാണ്- മുഹ്‌സിന്‍ പരാരി കുറിച്ചു.

 

View this post on Instagram

A post shared by Mu_Ri (@parari_muhsin)

" target="_blank">

 


'നേറ്റീവ് ബാപ്പ, ഫ്യൂണറല്‍ ഓഫ് നേറ്റീവ് സണ്‍' എന്നീ സംഗീത ആല്‍ബങ്ങളുടെ തുടര്‍ച്ചയായാണ് ഫ്രം എ നേറ്റീവ് ഡോട്ടര്‍ ഒരുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സംഗീത ആല്‍ബത്തില്‍ ഭാഗമായ വേടനെതിരെ മീടു ആരോപണം വന്ന സാഹചര്യത്തില്‍ പ്രശ്‌നം പരിഹരിക്കുന്നതുവരെ റൈറ്റിങ്ങ് കമ്പനി മേല്‍പ്പറഞ്ഞ മ്യൂസിക് ആല്‍ബവുമായി ബന്ധപ്പെട്ട എല്ലാ ജോലികളുടെ നിര്‍ത്തിവയ്ക്കുകയാണ്.

 

 

ഗോവിന്ദ് വസന്ത, ഗായിക ചിന്മയി ശ്രീപാദ, തമിഴ് റാപ്പര്‍ അറിവ്, സ്ട്രീറ്റ് അക്കാദമിക്സ് അംഗമായ റാപ്പര്‍ ഹാരിസ് എന്നിവരായിരുന്നു ഫ്രം എ നേറ്റീവ് ഡോട്ടറില്‍ ഭാഗമായ മറ്റു സംഗീതജ്ഞര്‍.

 

 

 

OTHER SECTIONS