By parvathyanoop.28 01 2023
വിവാദങ്ങളില്‍ ഉള്‍പ്പെട്ട ഷാരൂഖ് ഖാന്‍- ദീപിക പദുക്കോണ്‍ ചിത്രം പഠാന്‍ പുറത്തിറങ്ങി മൂന്നു ദിവസത്തിനകം 300 കോടി കടന്നു.മൂന്നു ദിവസത്തില്‍ 313 കോടി നേടിയെന്നാണ് ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശ് പറയുന്നത്.
ഇന്ത്യയ്ക്കകത്ത് നിന്ന് 201 കോടിയും പുറത്തുനിന്ന് 112 കോടിയുമാണ് ചിത്രം വാരിക്കൂട്ടിയതെന്നും അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു.ഇതോടെ റാ വണ്‍, ഡോണ്‍ 2, ജബ് തക് ഹേ ജാന്‍, ചെന്നൈ എക്‌സ്പ്രസ്, ഹാപ്പി ന്യൂ ഇയര്‍, ദില്‍വാലെ, റയീസ് എന്നിവയ്ക്ക് ശേഷം 100 കോടി ക്ലബ്ബില്‍ ചേരുന്ന എട്ടാമത്തെ ചിത്രമായി പത്താന്‍ മാറി.
രാജ്യത്തുടനീളം 8000 ലധികം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. 100 കോടി രൂപയ്ക്ക് മുകളിലാണ് ആമസോണ്‍ പ്രൈം പഠാന്റെ ഒ.ടി.ടി വിതരണാവകാശത്തിനായി നല്‍കിയത്.
രണ്ട് ദിവസം കൊണ്ട് മാത്രം ചിത്രം 126 കോടി രൂപ നേടി. റിലീസ് ചെയ്ത് ആദ്യ ദിനം തന്നെ 57 കോടി രൂപ പഠാന്‍ നേടി.ചിത്രത്തിലെ ഗാനത്തില്‍ ദ്വീപിക പദുകോണ്‍ ധരിച്ച ബിക്കിനിക്ക് കാവിനിറമാണെന്ന പേരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം ന്‌ലനിന്നികുന്നെങ്കിലും അതൊന്നും പഠാനെ ബാധിച്ചില്ലെന്നാണ് കളക്ഷനുകളില്‍ കാണാന്‍ സാധിക്കുന്നത്.
യഷ് രാജ് ഫിലിംസ് നിര്‍മിച്ച ചിത്രം സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. അശുതോഷ് റാണ, ഗൗതം റോഡ്,ഡിംപിള്‍ കപാഡിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.