കിംഗ് ഖാനെ സൗദി അറേബ്യ ആദരിക്കും

By Shyma Mohan.21 11 2022

imran-azhar

 


ഡിസംബര്‍ ഒന്ന് മുതല്‍ 10 വരെ ജിദ്ദയില്‍ നടക്കുന്ന റെഡ്‌സീ ഇന്റര്‍നാഷനല്‍ സിനിമ ഫെസ്റ്റിവെലില്‍ ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാനെ ആദരിക്കുന്നു. സിനിമ നിര്‍മാണ മേഖലയിലെ ഷാരൂഖ് ഖാന്റെ സമഗ്ര സംഭാവനകള്‍ മാനിച്ചാണ് ആദരം.

 

രണ്ടാമത് റെഡ്‌സീ ഫിലിം ഫെസ്റ്റിവല്‍ ജിദ്ദയിലെ ചെങ്കടല്‍ തീരത്താണ് നടക്കുന്നത്. 61 രാജ്യങ്ങളിലെ 41 ഭാഷകളിലുള്ള 131 സിനിമകളാണ് പ്രദര്‍ശനത്തിനുള്ളത്. ലോകസിനിമകളില്‍ ഏറ്റവും പ്രശസ്തനായ വ്യക്തിയാണ് ഷാരൂഖ് ഖാനെന്നും സിനിമ മേഖലയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ മറക്കാന്‍ സാധിക്കില്ലെന്നും ഫെസ്റ്റിവെല്‍ സിഇഒ മുഹമ്മദ് അല്‍തുര്‍ക്കി പറഞ്ഞു.

 

അതേസമയം റെഡ്‌സീ ഫിലിം ഫെസ്റ്റിവലിലെ ഈ ആദരത്തിന് നന്ദിയുള്ളവനാണെന്നും പങ്കെടുക്കാനെത്തുമെന്നും ഷാരൂഖ് ഖാന്‍ അറിയിച്ചു.

OTHER SECTIONS