By Shyma Mohan.12 11 2022
മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെയും സംഘത്തെയും മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞുവെച്ചത്.
ഷാര്‍ജ പുസ്തകോത്സവത്തില്‍ പങ്കെടുത്ത് സ്വകാര്യ ജെറ്റില്‍ മുംബൈ വിമാനത്താവളത്തില്‍ വന്നതിന് പിന്നാലെയാണ് കിംഗ് ഖാനെയും സംഘത്തെയും കസ്റ്റംസ് തടഞ്ഞത്. ബാഗില്‍ നിന്ന് വില കൂടിയ ആറ് ആഢംബര വാച്ചുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. 18 ലക്ഷം രൂപയോളം വില വരുന്ന വാച്ചുകളാണ് പിടിച്ചെടുത്തത്. കസ്റ്റംസ് ഡ്യൂട്ടി ഇനത്തില്‍ 6.83 ലക്ഷം രൂപ അടച്ചതിന് പിന്നാലെ ഷാരൂഖ് ഖാനെയും മാനേജരെയും രാത്രി തന്നെ വിട്ടയച്ചു. ഷാരൂഖ് ഖാന്റെ കൂടെയുള്ളവരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റംസ് തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് ശനിയാഴ്ച രാവിലെയാണ് പോകാന്‍ അനുവദിച്ചത്.