ശോഭനയ്ക്കും അപര; വൈറലായി ഗായികയുടെ വീഡിയോ

By Shyma Mohan.09 01 2023

imran-azhar

 


ഒരാളെ പോലെ ഏഴ് പേരുണ്ടാകുമെന്നാണ് പഴമക്കാര്‍ പറയാറ്. താരങ്ങളോട് രൂപസാദൃശ്യമുള്ള ആളുകള്‍ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ കവരാറുണ്ട്.

 

അത്തരത്തിലുള്ള നിരവധി വീഡിയോകളും ചിത്രങ്ങളും വൈറലാകാറുണ്ട്. ഇപ്പോഴിതാ നടി ശോഭനയുടെ വിന്റേജ് ലുക്കിനെ അനുസ്മരിപ്പിക്കുന്ന ഒരു ഗായികയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

 

കര്‍ണാടിക് ഗായിക ശിവശ്രീ സ്‌കന്ദ പ്രസാദിന്റെ ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്. ശോഭനയുടെ പഴയകാല മുഖവുമായി ഏറെ സാമ്യമുണ്ട് ശിവശ്രീയ്ക്ക്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ശോഭനയുടെ മുഖവുമായി സാമ്യമുണ്ടല്ലോ എന്ന് കമന്റ് ചെയ്തിരിക്കുന്നത്.

 

വേറെയും പല വീഡിയോകളും ഇന്‍സ്റ്റാഗ്രാമില്‍ ശിവശ്രീ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ അവയില്‍ ചിലത് ഒഴിച്ച് ബാക്കിയുള്ളവയില്‍ ശോഭനയുമായി സാമ്യം ശിവശ്രീയ്ക്ക് ഇല്ല. തമിഴ്നാട് സ്വദേശിയായ ശിവശ്രീ നര്‍ത്തകി കൂടിയാണ്. കര്‍ണാടിക് മ്യൂസിക്, ഭരതനാട്യം എന്നിവ പഠിപ്പിക്കാനായി അഹുതി എന്ന ഇ-സ്‌കൂളും ശിവശ്രീ നടത്തുന്നുണ്ട്.

 

 

 

OTHER SECTIONS