സ്വകാര്യ ദ്വീപ് സ്വന്തമാക്കി ഗായകന്‍ മിക സിംഗ്

By SM.29 09 2022

imran-azhar

 


മുംബൈ: സ്വകാര്യ ദ്വീപ് സ്വന്തമാക്കി പ്രശസ്ത പോപ്പ് ഗായകന്‍ മിക സിംഗ്. ഈ നേട്ടം കൈവരിക്കുന്ന ഏക ഇന്ത്യന്‍ ഗായകന്‍ താനാണെന്നും മിക സിംഗ് അവകാശവാദം ഉന്നയിച്ചു.

 

തടാകത്തില്‍ ബോട്ട് സവാരി നടത്തുന്ന വീഡിയോയും അദ്ദേഹം പങ്കുവെച്ചു. പോപ്പ് ഗായകന്‍ മിക സിംഗ് തന്റെ ചെറിയ പറുദീസയില്‍ മികച്ച സമയം ആസ്വദിക്കുകയാണ്. ഒരു തടാകവും ഏഴ് ബോട്ടുകളും പത്ത് കുതിരകളുമുള്ള സ്വന്തമായി ഒരു സ്വകാര്യ ദ്വീപുള്ള ആദ്യ ഇന്ത്യന്‍ ഗായകന്‍. ഇതിനെയാണ് യഥാര്‍ത്ഥ എന്നുവിളിക്കുന്നതെന്ന് ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പങ്കിട്ടുകൊണ്ട് ഗായകന്‍ എഴുതി.

 

മനോഹരമായ പറുദീസയിലേക്ക് ആളുകളെ ക്ഷണിക്കുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ നിങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ഒരു ബോട്ട് ആവശ്യമാണെന്നും മിക സിംഗ് കുറിച്ചു.

 

താരത്തെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തുവന്നു. അതേസമയം ഹരിയാന സര്‍ക്കാരിന്റെ കീഴിലുള്ള തടാകമാണെന്ന് ഒരാള്‍ കുറിച്ചിട്ടുണ്ട്.

 

 

 

OTHER SECTIONS