ഒടുവിൽ ക്ഷമയാചിച്ച് ശ്രീനാഥ് ഭാസി

By santhisenanhs.25 09 2022

imran-azhar

 

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണവുമായി യുവനടന്‍ ശ്രീനാഥ് ഭാസി. സ്ത്രീകളെ അപമാനിക്കുന്ന രീതിയിലോ മാനസികമായി ഒരാളെ തളര്‍ത്തുന്ന തരത്തിലോ താന്‍ ഒന്നും പറഞ്ഞിരുന്നില്ല. പരിപാടി നടക്കില്ല എന്ന രീതിയില്‍ സംസാരിച്ച് അവിടെ നിന്ന് പോകുകയാണ് ഉണ്ടായത്. പുറത്ത് നിന്ന് സംസാരിച്ചപ്പോഴും താന്‍ അസഭ്യവാക്കുകള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ അതൊന്നും അവതാരകയെയോ പരിപാടിയിലെ മറ്റുള്ളവരെയോ ഉദ്ദേശിച്ചല്ല പറഞ്ഞത്. താന്‍ അവിടെ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു എന്ന് ബോധ്യപ്പെട്ട് ക്ഷമ പറയാന്‍ തയ്യാറായിരുന്നു എന്നും ശ്രീനാഥ് ഭാസി പറഞ്ഞു.

 

ചട്ടമ്പി സിനിമയുടെ പ്രെമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ അവതാരക ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെയാണ് ശ്രീനാഥ് ഭാസി മോശം ഭാഷപ്രയോഗങ്ങള്‍ നടത്തിയത്. താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറമാനോടും ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതി. സംഭവത്തില്‍ ഇടപ്പെട്ട സിനിമ നിര്‍മാതാവിനോട് ശ്രീനാഥ് അക്രമാസക്തനായി പെരുമാറുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നുണ്ട്.

 

 

OTHER SECTIONS