By SM.29 09 2022
2020 മുതല്‍ ഒറ്റക്കൊമ്പന് എന്ന സിനിമയ്ക്കായി തന്റെ 150 ദിവസമാണ് വെറുതെ പോയതെന്ന് സുരേഷ് ഗോപി. താടി വളര്‍ത്തുന്നിനും മറ്റുമായി 150 ദിവസമാണ് വെറുതെ പോയത്. ഇനി അവര്‍ പറയേണ്ട. ചെയ്തു കാണിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. റെഡ് എഫ്എമ്മിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
ഒറ്റക്കൊമ്പന് റിലീസിനെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടിയായി അതിനെക്കുറിച്ച് അറിയില്ലെന്നും താരം പറഞ്ഞു. മാത്യുസ് തോമസിന്റെ സംവിധാനത്തില്‍ സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറങ്ങാനിരുന്ന ചിത്രമാണ് ഒറ്റക്കൊമ്പന്. കടുവ, ഒറ്റക്കൊമ്പന് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ പേരിനെ ചൊല്ലി വിവാദങ്ങളും ഉടലെടുത്തിരുന്നു. കടുവ റിലീസായെങ്കിലും ഒറ്റക്കൊമ്പന് അനിശ്ചിതമായി തുടരുകയാണ്.
സുരേഷ് ഗോപിയുടെ 250ാം ചിത്രമായി പ്രഖ്യാപിച്ച ഒറ്റക്കൊമ്പനില്‍ നമിത പ്രമോദ്, മുകേഷ്, വിജയരാഘവന് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഷിബിന്‍ ഫ്രാന്‍സിസിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം മുളകുപാടം ഫിലിംസാണ് അവതരിപ്പിക്കുന്നത്.