By parvathyanoop.27 07 2022
മലയാളസിനിമയില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് സുരേഷ് ഗോപി.സിനിമകള്‍ കൊണ്ടും, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കൊണ്ടും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് സുരേഷ് ഗോപി. ഇപ്പോഴിതാ, സുരേഷ് ഗോപിയുടെ പുതിയ ചിത്രം ചര്‍ച്ചയാകുന്നു. മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ പത്‌നി കെ.പി ശാരദ ടീച്ചറുമൊത്തുള്ള സുരേഷ് ഗോപിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപി ഇ.കെ നായനാരുടെ വീട് സന്ദര്‍ശിച്ചത്. കല്യാശ്ശേരിയിലെ ശാരദാസില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി, കെ.പി ശാരദ ടീച്ചറുമായുള്ള സൗഹൃദം പുതുക്കി. ശേഷം പ്രഭാതഭക്ഷണവും കഴിച്ചാണ് അദ്ദേഹം മടങ്ങിയത്. രാവിലെ പറശ്ശിനിക്കടവ് ക്ഷേത്രത്തിലും സുരേഷ് ഗോപി ദര്‍ശനം നടത്തി.