രാത്രി വൈകിയും എന്നെ കാത്തിരുന്നു;ഇത്രയും നല്ല ബിരിയാണി കഴിച്ചിട്ടില്ലെന്നും സൂര്യ

By Shyma Mohan.28 11 2022

imran-azhar

 


സൗത്ത് ഇന്ത്യയുടെ അഭിമാന താരങ്ങളാണ് സൂര്യയും പ്രഭാസും. ഇപ്പോള്‍ പ്രഭാസുമൊത്തുണ്ടായ രസകരമായ അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍ സൂര്യ. തന്റെ ഒപ്പം അഭിനയിക്കുന്നവര്‍ക്ക് വീട്ടില്‍ പാചകം ചെയ്ത ഭക്ഷണം നല്‍കുന്ന പ്രഭാസിന്റെ ആതിഥ്യ മര്യാദയെക്കുറിച്ചാണ് സൂര്യ പറഞ്ഞിരിക്കുന്നത്. അമിതാഭ് ബച്ചന്‍ മുതല്‍ ശ്രുതി ഹാസന്‍ വരെയുള്ളവര്‍ ഇത് നേരത്തെ ശരിവെച്ചതുമാണ്.

 

ഹൈദരാബാദ് ഫിലിം സിറ്റിയില്‍ ഒരു ചിത്രീകരണത്തിന് പോയപ്പോഴായിരുന്നു സൂര്യ പ്രഭാസിന്റെ ആതിഥ്യമര്യാദ നേരില്‍ അനുഭവിച്ചറിഞ്ഞത്. അവിചാരിതമായി പ്രഭാസിനെ കണ്ടുമുട്ടിയപ്പോള്‍ രാത്രി ഭക്ഷണം ഒന്നിച്ചാകാമെന്ന് അദ്ദേഹം പറഞ്ഞതായി സൂര്യ പറയുന്നു. എന്നാല്‍ തന്റെ ചിത്രീകരണം രാത്രി 11.30 വരെ നീണ്ടതോടെ പ്രഭാസിനെ കാണുന്നത് മുടങ്ങിയതായാണ് സൂര്യ കരുതിയത്. പിറ്റേദിവസം അദ്ദേഹത്തെ കാണണമെന്നും മാപ്പ് പറയണമെന്നും തീര്‍പ്പെടുത്തുകയും ചെയ്തു.

 

എന്നാല്‍ സൂര്യയെ അമ്പരപ്പിച്ചുകൊണ്ട് രാത്രി വൈകിയും പ്രഭാസ് കാത്തിരുന്നു. ഹോട്ടല്‍ റൂമിലെത്തിയ പ്രഭാസ് തന്റെ അമ്മ ഇരുവര്‍ക്കുമായി പാചകം ചെയ്ത ബിരിയാണി നല്‍കിയതായും സൂര്യ പറഞ്ഞു. തന്റെ ജീവിതത്തില്‍ ഇത്രയും നല്ല ബിരിയാണി കഴിച്ചിട്ടില്ലെന്നും താരം പറയുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സൂര്യ ഇക്കാര്യം വെളിപ്പെടുത്തിയത്.

OTHER SECTIONS