By SM.30 09 2022
മികച്ച പ്രേക്ഷക പ്രതികരണം നേടി ഹൃത്രിക് റോഷന്‍ നായകനായ വിക്രംവേദ ആദ്യ ദിനം തിയേറ്ററുകളില്‍. 5640 സ്‌ക്രീനുകളിലായിട്ടാണ് വിക്രം വേദയുടെ റിലീസ്. ഇന്ത്യയില്‍ 4007 സ്‌ക്രീനുകളിലും വിദേശങ്ങളില്‍ 1633 സ്‌ക്രീനുകളിലുമായാണ് ചിത്രത്തിന്റെ റിലീസ്. ഇന്ത്യക്ക് പുറമെ 104 രാജ്യങ്ങളിലും വിക്രം വേദ ഇറങ്ങി.
മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രം റിലീസ് ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഹൃത്വിക് റോഷന്റെ മുന്‍ ഭാര്യ സൂസേന്‍ ഖാന്‍ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. എക്കാലത്തെയും തന്റെ ഫേവറിറ്റുകളില്‍ ഒന്ന് എന്നാണ് വിക്രം വേദയെക്കുറിച്ച് സുസേന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ചിത്രം മികച്ച എന്റര്‍ടെയ്‌നറാണെന്നും ബ്ലോക്ബസ്റ്ററാകുമെന്നും സുസേന്‍ പറയുന്നു. ഹൃത്വിക് റോഷന്‍ അടക്കമുള്ള ചിത്രത്തിലെ മുഴുവന്‍ അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും സുസേന്‍ ഖാന്‍ അഭിനന്ദിച്ചു.
തമിഴില്‍ വന്‍ ഹിറ്റായ വിക്രം വേദയുടെ ഹിന്ദി തിരക്കഥ എഴുതിയത് നീരജ് പാണ്ഡെയാണ്. രാധിക ആപ്‌തെ, രോഹിത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഹാഷ്മി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.