മീ ടുവിന് പിന്നാലെ വേലക്കാരി വിഷം തന്ന് കൊല്ലാന്‍ ശ്രമിച്ചെന്ന് തനുശ്രീ ദത്ത

By Shyma Mohan.23 09 2022

imran-azhar

 

2018ല്‍ മീ ടു വെളിപ്പെടുത്തലിന് പിന്നാലെ തനിക്ക് നേരെ ഒന്നിലധികം വധശ്രമങ്ങള്‍ നടന്നതായി നാനാ പടേക്കറിനെതിരെ ആരോപണം ഉയര്‍ത്തിയ നടി തനുശ്രീ ദത്ത. 2008ല്‍ ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നാനാ പടേക്കര്‍ ഉള്‍പ്പെടെ നാലുപേര്‍ ചേര്‍ന്ന് മോശമായി പെരുമാറിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് താരം നടത്തിയത്.

 

എന്നാല്‍ വെളിപ്പെടുത്തലിന് പിന്നാലെ തന്നെ കൊല്ലാന്‍ ശ്രമം നടന്നതായി തനുശ്രീ ദത്ത അവകാശപ്പെട്ടു. കാറിന്റെ ബ്രേക്കില്‍ കൃത്രിമം നടന്നതായി കണക്ട് എഫ്എം കാനഡയോട് സംസാരിച്ച തനുശ്രീ പറഞ്ഞു. ഞാന്‍ ഒരു കാറപകടത്തില്‍പ്പെട്ടു. വളരെ വലിയ അപകടമായിരുന്നു. കുറേ മാസങ്ങള്‍ എടുത്താണ് എല്ലുകള്‍ ഒടിഞ്ഞത് ശരിയായത്. ധാരാളം രക്തം വാര്‍ന്നതായും അവര്‍ വെളിപ്പെടുത്തി.

 

പിന്നീട് വിഷം തന്ന് കൊല്ലാന്‍ ശ്രമിച്ചതായും സംശയിക്കുന്നെന്ന് തനുശ്രീ ദത്ത പറയുന്നു. എന്റെ വീട്ടില്‍ ഒരു വേലക്കാരി ഉണ്ടായിരുന്നു. ഞാന്‍ ക്രമേണ രോഗബാധിതയായി. ഇപ്പോള്‍ എന്റെ വെള്ളത്തില്‍ എന്തെങ്കിലും കലര്‍ന്നിട്ടുണ്ടോ എന്നാണ് സംശയമെന്നും തനുശ്രീ ദത്ത ആരോപിക്കുന്നു.

 

 

OTHER SECTIONS