വിവേക് രഞ്ജന്‍ അഗ്‌നിഹോത്രിയുടെ അടുത്ത ചിത്രം 'ദ വാക്‌സിന്‍ വാര്‍' 2023 ഓഗസ്റ്റ് 15 ന് തീയറ്ററുകളിലെത്തുന്നു

By parvathyanoop.10 11 2022

imran-azhar

 


പല്ലവി ജോഷിയുടെ ഐ ആം ബുദ്ധ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിവേക് രഞ്ജന്‍ അഗ്‌നിഹോത്രിയുടെ അടുത്ത ചിത്രം 'ദ വാക്‌സിന്‍ വാര്‍', 11 ഭാഷകളില്‍ അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സിലൂടെ 2023 ഓഗസ്റ്റ് 15 ന് റിലീസ് ചെയ്യുന്നു.

 


നിര്‍മ്മാതാവ് വിവേക് രഞ്ജന്‍ അഗ്‌നിഹോത്രിയുടെ അവസാന ചിത്രമായ ദ കശ്മീര്‍ ഫയല്‍സ് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും വളരെയധികം പ്രശംസ നേടിയിരുന്നു. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഹിന്ദി ചിത്രങ്ങളില്‍ ഒന്നായും ചിത്രം മാറിയിരുന്നു.

 

കഴിഞ്ഞ ദിവസങ്ങളില്‍ അഗ്‌നിഹോത്രിയുടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപന സൂചനകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.ഇപ്പോള്‍ ആരാധകരുടെ എല്ലാ കാത്തിരിപ്പിനും വിരാമമിട്ടുകൊണ്ട്, 'ദി വാക്‌സിന്‍ വാര്‍' നിര്‍മ്മാതാവ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

 

'ദി വാക്സിന്‍ വാര്‍' എന്ന സിനിമ രാജ്യത്ത് കോവിഡ്-19-നെ കുറിച്ചും വാക്സിനേഷന്‍ ഘട്ടത്തേക്കുറിച്ചും സംസാരിക്കുന്ന ചിത്രം ആകുമെന്ന് ടൈറ്റിലിലൂടെയും പോസ്റ്ററിലൂടെയും വ്യക്തമാണ്. പോസ്റ്ററില്‍ കോവിഡ് വാക്‌സിന്‍ അടങ്ങിയ ഒരു മൂടുപടം കാണാം, സന്ദേശം ഇങ്ങനെ.

 

''നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത ഒരു യുദ്ധമാണ് നിങ്ങള്‍ നടത്തിയത്. വിജയിക്കുകയും ചെയ്തു. 'നമ്മുടെ രാജ്യത്തിന്റെ അടിത്തട്ടില്‍ നില്‍ക്കുന്ന പ്രേക്ഷകര്‍ക്കും നമ്മുടെ രാജ്യം എന്താണ് നേടിയതെന്ന് ലോകമെമ്പാടും ശ്രദ്ധിക്കുന്നതിനായി സിനിമ നിര്‍മ്മിക്കുമെന്ന് വിവേക് പറയുന്നു , അതിനാല്‍ ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, പഞ്ചാബി, ഭോജ്പുരി,ബംഗാളി, മറാത്തി, തെലുങ്ക്, തമിഴ്, കന്നഡ, ഉറുദു, അസമീസ് തുടങ്ങി 11 ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.

 

ഐ ആം ബുദ്ധ പ്രൊഡക്ഷന്‍സിന്റെ നിര്‍മ്മാതാവ് പല്ലവി ജോഷി പങ്കുവെക്കുന്നു: ''നമ്മുടെ മികച്ച ബയോ സയന്റിസ്റ്റുകളുടെ വിജയത്തെ ഈ ചിത്രം ആഘോഷിക്കുന്നു. അവരുടെ ത്യാഗത്തിനും അര്‍പ്പണബോധത്തിനും കഠിനാധ്വാനത്തിനുമുള്ള നമ്മുടെ ആദരാഞ്ജലിയാണ് വാക്‌സിന്‍ യുദ്ധം.

 

ദി കശ്മീര്‍ ഫയല്‍സി'ന് ശേഷം വിവേക് രഞ്ജന്‍ അഗ്‌നിഹോത്രിയുടെ മറ്റൊരു സിനിമാ വിസ്മയത്തിന് സാക്ഷ്യം വഹിക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകര്‍ക്ക് അത്യധികം ആവേശം നല്‍കുന്ന വാര്‍ത്തയാണ്.നേരത്തെ വിവേക് അഗ്‌നിഹോത്രിയുമായി ദി കശ്മീര്‍ ഫയല്‍സിനു വേണ്ടി സഹകരിച്ച അഭിഷേക് അഗര്‍വാള്‍ തന്റെ അഭിഷേക് അഗര്‍വാള്‍ ആര്‍ട്സ് ബാനറിലൂടെ രാജ്യത്തുടനീളം 'ദി വാക്‌സിന്‍ വാര്‍' റിലീസ് ചെയ്യും.

 

അഭിനേതാക്കളെ ഇതുവരെ അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടില്ല. വാക്സിന്‍ യുദ്ധത്തിനെതിരെ പോരാടാനും നമ്മുടെ ശാസ്ത്രജ്ഞര്‍ നടത്തിയ ശ്രമങ്ങള്‍ വലിയ സ്‌ക്രീനില്‍ കൊണ്ടുവരാനും ആരാണ് അനുയോജ്യമെന്ന് ഉറ്റുനോക്കുകയാണ് പ്രേക്ഷകര്‍.
പി.ആര്‍.ഒ ശബരി.

OTHER SECTIONS